AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aluva Child Murder: ഒരു വർഷത്തോളം പീഡിപ്പിച്ചു, കൊല്ലപ്പെട്ട അന്നും ബലാത്സംഗം ചെയ്തു; 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി പുറത്ത്

Three Year old Death Case: ഇയാൾ കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നു. ഈ തിങ്കളാഴ്ച രാവിലെയാണ് ഇയാൾ കുട്ടിയെ ഏറ്റവും ഒടുവിൽ ബലാത്സംഗം ചെയ്തത്. അന്ന് രാത്രിയാണ് അമ്മ കുട്ടിയെ പാലത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയതും.

Aluva Child Murder: ഒരു വർഷത്തോളം പീഡിപ്പിച്ചു, കൊല്ലപ്പെട്ട അന്നും ബലാത്സംഗം ചെയ്തു; 4 വയസുകാരിയെ  പീഡിപ്പിച്ച പ്രതിയുടെ മൊഴി പുറത്ത്
പ്രതീകാത്മക ചിത്രംImage Credit source: Freepik
sarika-kp
Sarika KP | Published: 22 May 2025 14:31 PM

കൊച്ചി: എറണാകുളത്ത് നാല് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി പുറത്ത്. കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നതായും കൊല്ലപ്പെട്ട അന്നും ബലാത്സംഗം ചെയ്തുവെന്നും അച്ഛന്റെ സഹോദരനായ പ്രതി പോലീസിന് മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ദിവസമാണ്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി എന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അച്ഛൻ്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുട്ടിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നു. ഈ തിങ്കളാഴ്ച രാവിലെയാണ് ഇയാൾ കുട്ടിയെ ഏറ്റവും ഒടുവിൽ ബലാത്സംഗം ചെയ്തത്. അന്ന് രാത്രിയാണ് അമ്മ കുട്ടിയെ പാലത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയതും.

Also Read:മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി, പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ

പ്രതി ലൈം​ഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പോലീസ് സംശയിക്കുന്നു. ഇതിനു തെളിവായി ചില വിവരങ്ങൾ പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ലഭിച്ചതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് തെളിവുകൾ നിരത്തി ചൊദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ഇയാളെ പോക്സോ കുറ്റം ചുമത്തി പുത്തൻകുരിശ് പൊലീസ് പിടികൂടി. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു.

നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായിരുന്നു കുഞ്ഞിന്റെ പോസ്റ്റുമോട്ടം റിപ്പോർട്ട് ലഭിക്കുന്നത്. കുട്ടി നിരന്തരം ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർ പോലീസിനെ അറിയിക്കുകയായിരുന്നു.