AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

G Sudhakaran: കുളിമുറിയിൽ വീണ് ജി സുധാകരന് പരിക്ക്; അസ്ഥികൾക്ക് പൊട്ടലുണ്ടായതായി കണ്ടെത്തൽ

G Sudhakaran Injured: കുളിമുറിയിൽ വീണ് ജി സുധാകരന് പരിക്ക്. ഇക്കാര്യം സുധാകരൻ തന്നെ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

G Sudhakaran: കുളിമുറിയിൽ വീണ് ജി സുധാകരന് പരിക്ക്; അസ്ഥികൾക്ക് പൊട്ടലുണ്ടായതായി കണ്ടെത്തൽ
ജി സുധാകരൻImage Credit source: G Sudhakaran Facebook
Abdul Basith
Abdul Basith | Published: 22 Nov 2025 | 07:27 PM

മുതിർന്ന സിപിഎം നേതാവായ ജി സുധാകരന് കുളിമുറിയിൽ വീണ് പരിക്ക്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുണ്ടായതായി കണ്ടെത്തി. ജി സുധാകരൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി തന്നെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കാലിന് പരിക്കേറ്റ സുധാകരനെ സാഗര ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുണ്ടായതായി കണ്ടെത്തി. പിന്നാലെ വിദഗ്ദ ചികിത്സയ്ക്കായി അദ്ദേഹത്തെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓപ്പറേഷനും തുടർ ചികിത്സയും ഉള്ളതിനാൽ ഇനിയുള്ള രണ്ട് മാസം അദ്ദേഹത്തിന് ഡോക്ടർമാർ പൂർണവിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

ജി സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേൽക്കുകയും സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ആവശ്യമാണ്.

Also Read: G Sudhakaran: സജി ചെറിയാൻ ഉപദേശിക്കാൻ വരേണ്ട, തന്നോട് പോരാടാൻ വന്ന ആരും ജയിച്ചിട്ടില്ലെന്ന് സുധാകരൻ; ജി നീതിമാനെന്ന് വിഡി

കഴിഞ്ഞ കുറച്ച് കാലമായി സുധാകരൻ പാർട്ടിയുമായി അത്ര രസത്തിലല്ല. ഈയിടെ സജി ചെറിയാൻ, എകെ ബാലൻ തുടങ്ങിയവരുമായി അദ്ദേഹം ഉടക്കിയിരുന്നു. സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്നും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നുമായിരുന്നു സജി ചെറിയാൻ്റെ പ്രസ്താവന. താന്‍ പാട്ടിയോട് ചേര്‍ന്ന് തന്നെയാണ് നിലവില്‍ പോകുന്നത് എന്ന് സുധാകരൻ തിരിച്ചടിച്ചു. ജി സുധാകരനെ വിമര്‍ശിച്ചതിനെ പേരില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു എകെ ബാലന്റെ ആരോപണം. 70 കളിലെ കാര്യമാണ് ബാലൻ പറയുന്നതെന്നും രാഷ്ട്രീയത്തിലൂടെ താൻ ഒരിക്കലും പണം സമ്പാദിച്ചിട്ടില്ല എന്നും അദ്ദേഹം മറുപടി നൽകി.

ഫേസ്ബുക്ക് പോസ്റ്റ്