AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

G Sudhakaran: സജി ചെറിയാന്‍ ഉപദേശിക്കാന്‍ വരേണ്ട, തന്നോട് പോരാടാന്‍ വന്ന ആരും ജയിച്ചിട്ടില്ലെന്ന് സുധാകരന്‍; ജി നീതിമാനെന്ന് വിഡി

G Sudhakaran vs Saji Cheriyan: തന്നോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാനാണ് സജി ചെറിയാന്‍ പറഞ്ഞത്. താന്‍ പാട്ടിയോട് ചേര്‍ന്ന് തന്നെയാണ് നിലവില്‍ പോകുന്നത്, അതിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത പദവിയിലെത്തിയിട്ടും സംഘടനാ ശൈലിയില്‍ സംസാരിക്കാന്‍ ഇപ്പോഴും സജി ചെറിയാന് അറിയില്ല.

G Sudhakaran: സജി ചെറിയാന്‍ ഉപദേശിക്കാന്‍ വരേണ്ട, തന്നോട് പോരാടാന്‍ വന്ന ആരും ജയിച്ചിട്ടില്ലെന്ന് സുധാകരന്‍; ജി നീതിമാനെന്ന് വിഡി
വിഡി സതീശന്‍, സജി ചെറിയാന്‍, ജി സുധാകരന്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 15 Oct 2025 15:13 PM

ആലപ്പുഴ: സജി ചെറിയാന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി മുന്‍ മന്ത്രി ജി സുധാകരന്‍. തന്നെ ഉപദേശിക്കാനുള്ള പ്രായമോ അര്‍ഹതയോ ബോധമോ സജി ചെറിയാന് ഇല്ലെന്ന് ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാന് ഉന്നത പദവിയിലെത്തിയിട്ടും സംഘടനാ ശൈലിയില്‍ സംസാരിക്കാനറിയില്ല. തന്നോട് പോരാടാന്‍ വന്നവരാരും ജയിച്ചിട്ടില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

തന്നോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാനാണ് സജി ചെറിയാന്‍ പറഞ്ഞത്. താന്‍ പാട്ടിയോട് ചേര്‍ന്ന് തന്നെയാണ് നിലവില്‍ പോകുന്നത്, അതിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ഉന്നത പദവിയിലെത്തിയിട്ടും സംഘടനാ ശൈലിയില്‍ സംസാരിക്കാന്‍ ഇപ്പോഴും സജി ചെറിയാന് അറിയില്ല. അദ്ദേഹത്തിന്റെ സ്ഥാനം മനസിലാക്കുന്നില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയയാളാണ് തന്നെ ഉപദേശിക്കുന്നതെന്ന് സുധാകരന്‍ പറയുന്നു.

“എന്നെ ഉപദേശിക്കാനുള്ള ബോധമോ, അര്‍ഹതയോ, പ്രായമോ സജി ചെറിയാന് ഉണ്ടെന്ന് ജനങ്ങള്‍ കരുതുന്നില്ല. ജനങ്ങള്‍ക്കിടയില്‍ രണ്ടുപേരെ കുറിച്ചും പഠനം നടത്തണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഞാന്‍ കൈപിടിച്ച് കൊണ്ടുവന്നയാളാണ് സജി. പിണറായിയെ കാണാന്‍ പോലും സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇതുവരെ പാര്‍ട്ടിക്കെതിരെ സംസാരിച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പാര്‍ട്ടിയെ പറയുന്നവരെ എതിര്‍ക്കുകയാണ്, അത് ഞാന്‍ തുടരും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയിലെ പാര്‍ട്ടി തകരരുത്. ഞങ്ങളുടെയെല്ലാം വീട്ടിലെ ചോര വീണതാണ് പാര്‍ട്ടിക്കായി. എന്നോട് ഏറ്റുമുട്ടാന്‍ സജി വരേണ്ട, അതൊരിക്കലും നല്ലതല്ല. എനിക്കൊരിക്കലും വ്യക്തി വൈകല്യങ്ങളില്ല. എനിക്കെതിരെ ഉയരുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് പിന്നില്‍ ആളുകളുണ്ട്. എന്നോട് പോരാടാന്‍ വരേണ്ട, പോരാടാന്‍ വന്നവരാരും ജയിച്ചിട്ടില്ല, സുധാകരന്‍ പറഞ്ഞു.

അതേസമയം, സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്നും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കണം. പ്രശ്‌നങ്ങള്‍ എപ്പോഴും തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും സജി അഭിപ്രായപ്പെട്ടു.

എകെ ബാലനെതിരെയും ജി സുധാകരന്‍ പ്രതികരിച്ചു. എഴുപതുകളിലെ കാര്യമാണ് ബാലന്‍ പറയുന്നത്. സമ്മേളന സ്ഥലത്ത് വെച്ച് പ്രസിഡന്റിനെ പ്രതിനിധി വിമര്‍ശിച്ചാല്‍ തിരിച്ചും പറയേണ്ടി വരും. ബാലന്‍ ഇരുന്ന ഉന്നത പദവികളിലൊന്നും താന്‍ ഇരുന്നിട്ടില്ല. ലളിത ജീവിതം നയിക്കുകയാണ്. രാഷ്ട്രീയത്തിലൂടെ ഒരിക്കലും പണം സമ്പാദിച്ചിട്ടില്ല. തനിക്കെതിരെയുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധ സൈബര്‍ ആക്രമണത്തെ കുറിച്ച് ബാലന്‍ ഒന്നും പറഞ്ഞിട്ടില്ല. ബാലനെ പോലെ തനിക്ക് മാറാന്‍ കഴിയില്ല. ബാലനെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ല, പിന്നെന്തിനാണ് ഉപദേശിക്കുന്നതെന്നും ജി സുധാകരന്‍ ചോദിച്ചു.

Also Read: Aranmula Vallasdya: ദേവന് നേദിക്കുന്നതിന് മുൻപ് വള്ളസദ്യ മന്ത്രിക്ക് നൽകിയത് കടുത്ത ആചാരലംഘനം; പരിഹാരക്രിയ വേണമെന്ന് തന്ത്രിയുടെ കത്ത്

ജി സുധാകരനെ വിമര്‍ശിച്ചതിനെ പേരില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു എകെ ബാലന്റെ പരാമര്‍ശം. എസ്എഫ്‌ഐ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സുധാകരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തന്റെ പേര് പരാമര്‍ശിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബാലന്റെ പ്രതികരണം.

അതേസമയം, ജി സുധാകരന്‍ നീതിമാനായ രാഷ്ട്രിയക്കാരനാണെന്നാണ് വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം 141 നിയോജക മണ്ഡലങ്ങളിലും ഒരുപോലെ പണം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജി സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ ഇപ്പോള്‍ സാഹചര്യമില്ലെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.