NSS: എൻ.എസ്.എസ്സിനെ മക്കൾ സർവീസ് സൊസൈറ്റി എന്നാക്കുമോ, വീണ്ടും സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ
Ganesh Kumar Slams Sukumaran Nair Again: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ വീണ്ടും രംഗത്ത്. നായർ സർവീസ് സൊസൈറ്റി എന്ന എൻ.എസ്. എസിന്റെ പേരു മാറ്റി മക്കൾ സർവീസ് സൊസൈറ്റി ആക്കുമോ എന്നാണ് തന്റെ ഭയം എന്ന് ഗണേഷ് കുമാർ പരിഹാസത്തിന്റെ സ്വരത്തിൽ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ട്.

Ganesh Kumar Slams Sukumaran Nair Again
ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ വീണ്ടും രംഗത്ത്. നായർ സർവീസ് സൊസൈറ്റി എന്ന എൻ.എസ്. എസിന്റെ പേരു മാറ്റി മക്കൾ സർവീസ് സൊസൈറ്റി ആക്കുമോ എന്നാണ് തന്റെ ഭയം എന്ന് ഗണേഷ് കുമാർ പരിഹാസത്തിന്റെ സ്വരത്തിൽ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ട്. സുകുമാരൻ നായർക്കെതിരെ മാധ്യമങ്ങൾക്ക് പോലും അറിവില്ലാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്താൻ പോവുകയാണ് എന്നും ഗണേഷ് കുമാർ ഇടുക്കിയിൽ പറഞ്ഞു.
എൻഎസ്എസിന്റെ വണ്ടൻമേട് യൂണിറ്റിന്റെ രജത ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. വെണ്ടത്ര യോഗ്യത ഇല്ലാതെയാണ് സുകുമാരൻ നായരുടെ മക്കൾക്ക് പ്രൊഫസർ പദവി ലഭിച്ചത്. ആ ജോലിയിൽ നിന്ന് വിരമിച്ച അവർക്ക് പിന്നീട് എൻഎസ്എസിന്റെ കീഴിൽ വരുന്ന മുഴുവൻ കോളേജുകളുടെയും ചുമതലയും നൽകി. അവരാകട്ടെ ആ പദവിയിലിരുന്ന് കൊണ്ട് പ്രൊഫസർമാരെ അടക്കം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. നായർ ഭൃത്യസംഘം എന്നതായിരുന്നു ആദ്യം എൻഎസ്എസിന്റെ പേര്. അതിന് ആഗോള തലത്തിലേക്ക് വളരട്ടെ എന്ന് കരുതി നായർ സർവീസ് സൊസൈറ്റി എന്ന പേരിലേക്ക് മാറ്റി.
Also Read: പൂജ -ദീപാവലി അവധി, കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ റെഡി, മുൻകൂട്ടി ബുക്ക് ചെയ്യാം
എന്നാൽ ഇപ്പോൾ സംഘടന വളരുന്നില്ല എന്ന് മാത്രമല്ല, ഒരു കുടുംബത്തിന്റെ കയ്യിൽ മാത്രം നിൽക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട് എന്നും ഗണേഷ് കുമാർ സൂചിപ്പിച്ചു. എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയുടെ മക്കൾക്ക് എന്താണ് ഗുണം കിട്ടിയത് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടുമെന്നും ഗണേഷ് കുമാർ പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഭാരവാഹികളായ വനിതകളെ മൂന്നു വർഷത്തിൽ ഒരിക്കൽ മാറ്റിവെക്കണം. അല്ലെങ്കിൽ അവർ മോഷ്ടിക്കാൻ തുടങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകളെ മൂന്നുവർഷത്തിൽ കൂടുതൽ ഇത്തരത്തിൽ ഇരിക്കാൻ സമ്മതിച്ചാൽ ക്രമക്കേട് നടക്കും എന്നാണ് പറയുന്നത്.
അപ്പോൾ ഇവനൊക്കെ കേറി പത്തും പന്ത്രണ്ടും കൊല്ലം കസേരയിൽ ഇരിക്കുമ്പോൾ എന്ത് ക്രമക്കേടാണ് ഇപ്പോൾ നടക്കുന്നത്. സുകുമാരൻ നായർക്കെതിരെ ഇതിനുമുമ്പും ഗണേഷ് കുമാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനറൽ സെക്രട്ടറിയെ സന്ദർശിക്കാൻ വരുന്നവരെ വളരെ മോശം രീതിയിലാണ് കൈകാര്യം ചെയ്യാറ് എന്നും രാത്രിയിലാണ് ഓരോ കരയോഗങ്ങൾ പിരിച്ചുവിടാനുള്ള തീരുമാനങ്ങൾ എടുക്കുന്നത് എന്നുമാണ് ഗണേഷ് നേരത്തെ ആരോപിച്ചത്.
English Summary
Ganesh Kumar has once again come out against NSS General Secretary G. Sukumaran Nair. Speaking in a sarcastic tone, Ganesh Kumar remarked that he fears the ‘Nair Service Society’ (NSS) might be renamed the ‘Makkal Service Society’ (Children’s Service Society).