Shoranur Train Derail: ട്രെയിൻ പാളം തെറ്റി; സർവീസുകൾ വൈകുന്നു

Goods Train Derails in Shoranur, Railway Updates: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. കൊച്ചിൻ പാലത്തിന് അടുത്തുവച്ചാണ് ട്രെയിൻ പാളം തെറ്റിയത്. സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഈ വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം സർവീസുകൾക്ക് കാലതാമസവും ഉണ്ടാകുന്നു.

Shoranur Train Derail:    ട്രെയിൻ പാളം തെറ്റി; സർവീസുകൾ വൈകുന്നു

പ്രതീകാത്മക ചിത്രം

Updated On: 

15 Nov 2026 | 01:27 AM

ഷോർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. കൊച്ചിൻ പാലത്തിന് അടുത്തുവച്ചാണ് ട്രെയിൻ പാളം തെറ്റിയത്. സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഈ വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം സർവീസുകൾക്ക് കാലതാമസവും ഉണ്ടാകുന്നു. പളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ പുറകുവശം നിലവിൽ ഷോർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ ആണ് കിടക്കുന്നത്. പ്രധാന റെയിൽവേ ലൈനിൽ ഉണ്ടായ ഈ തടസ്സം മൂലം തൃശൂർ ഭാഗത്തുനിന്ന് വരുന്ന ട്രെയിനുകൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുന്ന സ്ഥിതിയാണ്.

സംഭവത്തെ തുടർന്ന് റെയിൽവേ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ബോഗികൾ എത്രയും വേഗം നീക്കം ചെയ്ത് ഗതാഗതം പഴയ രീതിയിൽ ആക്കാനുള്ള ശ്രമങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്. പ്രധാന റെയിൽവേ ലൈന് ആയതിനാൽ ഇതുവഴി കടന്നു പോകേണ്ട മറ്റ് പാസഞ്ചർ എക്സ്പ്രസ് ട്രെയിൻ സർവീസുകളും വൈകുകയാണ്.

Also Read: ജുവനൈൽ കേസിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നത് പരിഗണിക്കണം; സുപ്രധാന നിർദേശവുമായി ഹൈക്കോടതി

ഗുഡ് ട്രെയിനിന്റെ ഗാർഡ് ഇരിക്കുന്ന ക്യാബിന് തൊട്ടു മുൻപിൽ ആയുള്ള ബോഗിയാണ് പാളം തെറ്റിയത്. പളത്തിൽ നിന്ന് തെന്നി മാറിയെങ്കിലും ബോഗി പൂർണമായും മറിഞ്ഞിരുന്നില്ല. തുടർന്ന് ഈ ബോഗി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് ഷൊർണൂർ. പ്രധാന സർവീസുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകളാണ് ഇതുവഴി കടന്നുപോകുന്നത്. ആഴ്ച അവസാനമായതുകൊണ്ടുതന്നെ സാധാരണ യാത്രക്കാർ കൂടുതലായും ഈ വഴിയുള്ള ട്രെയിനുകളിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും സർവീസുകൾ വൈകുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാകും. ഗതാഗതം പൂർവസ്ഥിതിയിൽ ആക്കിയാൽ പോലും സർവീസുകൾ സാധാരണഗതിയിലേക്ക് എത്താൻ സമയമെടുക്കും. എന്താണ് ഗുഡ്സ്  ട്രെയിനിൻ്റെ പാളം തെറ്റാനുണ്ടായ കാരണം എന്ന് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.  ഒരു  പക്ഷേ മറ്റ് ട്രെയിനുകൾ അടുത്ത ട്രാക്കിലൂടെ കടന്ന് പോകുന്ന സമയത്താണ് ഈ അപകടം ഉണ്ടായതെങ്കിൽ വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമായിരുന്നു.

English Summary

A goods train has derailed near the Shoranur railway station, specifically in the vicinity of the Cochin Bridge. As a result, train traffic on this route has been disrupted. Strict restrictions have been imposed on train movements in this area, leading to delays in services.

Loading...
Unable to load recommendations.
Follow Us
Related Stories
ജുവനൈൽ കേസിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നത് പരിഗണിക്കണം; സുപ്രധാന നിർദേശവുമായി ഹൈക്കോടതി
Unni Mukundan: ബ്രാൻഡ് അംബാസിഡർ ഉണ്ണിമുകുന്ദൻ; സംഘപരിവാർ പ്രസിദ്ധീകരണം ” മയിൽപീലി” യുടെ സ്കോളർഷിപ്പിന് സ്കൂളുകൾക്ക് അനുമതി
നിർമ്മല സീതാരാമന്റെ എഐ വീഡിയോ കാണിച്ചു തട്ടിപ്പ്; കോഴിക്കോട് വയോധിക ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ
Kerala Weather Update: മഴ തുടരും, മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണം, ശക്തമായ കാറ്റിന് സാധ്യത
താരങ്ങളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറി? ഡോളര്‍ പ്രതിഫലം! ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ്‌
Kerala Lottery Result: ആ വിജയ നമ്പർ ഇതാ…. ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം അറിയാം
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്