ജുവനൈൽ കേസിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കുന്നത് പരിഗണിക്കണം; സുപ്രധാന നിർദേശവുമായി ഹൈക്കോടതി
ജുവനൈൽ കേസുകളിൽ കുട്ടികളുടെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സ് ആക്കുന്നത് പരിഗണിക്കണമെന്ന സുപ്രധാന നിർദ്ദേശവുമായി കേരള ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസ്സിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നു എന്നാണ് വ്യക്തമാകുന്നത് എന്നും കാലോചിതമായി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കൊച്ചി: ജുവനൈൽ കേസുകളിൽ കുട്ടികളുടെ പ്രായപരിധി 18 വയസ്സിൽ നിന്നും 16 വയസ്സ് ആക്കുന്നത് പരിഗണിക്കണമെന്ന സുപ്രധാന നിർദ്ദേശവുമായി കേരള ഹൈക്കോടതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ 16 വയസ്സിൽ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നു എന്നാണ് വ്യക്തമാകുന്നത് എന്നും കാലോചിതമായി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുന്നത് നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കേസുകളിൽ വയസ്സ് എന്നത് ഒരു പഴുതായി മറന്നുവെന്നും പല സംഭവങ്ങളിലും കോടതിക്ക് നടപടിയെടുക്കാൻ കഴിയാതെ പോവുകയാണെന്നും വൈകാരികതയുടെ പുറത്ത് നടപടികൾ എടുക്കാൻ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
23 വയസ്സിനു താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന് ആവശ്യപെട്ടുള്ള ഹർജി പരിഗണിക്കുകവെയാണ് കോടതിയുടെ സുപ്രധാന നിർദേശം വന്നിരിക്കുന്നത്. 23 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് കോടതിയെ സമീപിച്ചത്. കേരള അബ്കാരി നിയമ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ട് എങ്കിലും ബാറുകളിലും മറ്റും ഈ നിയന്ത്രണം ലംഘിക്ക
പ്പെടുകയാണ് എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
Also Read: നിർമ്മല സീതാരാമന്റെ എഐ വീഡിയോ കാണിച്ചു തട്ടിപ്പ്; കോഴിക്കോട് വയോധിക ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ
ഈ ഹർജി പരിഗണിക്കവെ 18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് ഉണ്ടായ മാരക അപകടങ്ങൾ കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയായ 19കാരൻ മദ്യപിച്ച് കാറോടിച്ച് ഉണ്ടാക്കിയ അപകടത്തെയും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ഈ കഴിഞ്ഞ ദിവസങ്ങളിലായി കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
നിലവിൽ വാഹന ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. എന്നാൽ പ്രായപൂർത്തി ആവാത്ത കുട്ടികൾ കാറും ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ എടുത്ത് അമിതവേഗത്തിൽ സഞ്ചരിച്ചതിനെ തുടർന്ന് നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത്തരം കേസുകളിൽ എല്ലാം തന്നെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നതിന് ജുവനൈൽ പ്രായപരിധി തടസ്സമായി വരുന്നു എന്ന് വേണം കാണാൻ. ഹൈക്കോടതിയുടെ ഈ പുതിയ നിർദ്ദേശത്തെ നിയമനിർമ്മാണ സഭകൾ ഇതു തരത്തിൽ സ്വീകരിക്കുമെന്നുള്ളത് നിർണായകമാണ്. പ്രായപരിധി കുറയ്ക്കണം എന്നുള്ള കാര്യത്തിൽ അനുകൂല തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ അത് ചരിത്രമായി മാറും.
English Summary
The Kerala High Court has put forward a significant suggestion to consider lowering the age limit for juveniles from 18 to 16 years. The Court observed that, given the current circumstances, it is evident that children at the age of 16 possess sufficient mental development and maturity. It further suggested that legislative bodies should deliberate on this matter and take an appropriate, timely decision.