AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിർമ്മല സീതാരാമന്റെ എഐ വീഡിയോ കാണിച്ചു തട്ടിപ്പ്; കോഴിക്കോട് വയോധിക ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ

കേന്ദ്രമന്ത്രിയുടെ എഐ വീഡിയോ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്നും ഇരട്ടിതുക വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്.ജോലിയിൽ നിന്നും വിരമിച്ച വിശ്രമ ജീവിതം നയിക്കുന്ന ദമ്പതികൾക്കാണ് ഈ അവസ്ഥ ഉണ്ടായത്. നിക്ഷേപത്തിന് ഇരട്ടിത്തുക വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപത്തിന് ഇരട്ടിതുക നല്‍കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്ന തട്ടിപ്പ് സംഘം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍റെ...........

നിർമ്മല സീതാരാമന്റെ എഐ വീഡിയോ കാണിച്ചു തട്ടിപ്പ്; കോഴിക്കോട് വയോധിക ദമ്പതികൾക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 14 Nov 2026 | 03:52 PM

കോഴിക്കോട്: വടകരയിൽ കേന്ദ്ര മന്ത്രി നിർമലാ സീതാരാമന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്. കേന്ദ്രമന്ത്രിയുടെ വീഡിയോ കാണിച്ചാണ് വയോധിക ദമ്പതിമാരിൽ നിന്നും പണം തട്ടിയത്. മൂന്നുലക്ഷം രൂപയാണ് ദമ്പതികൾക്ക് നഷ്ടപ്പെട്ടത്.കേന്ദ്രമന്ത്രിയുടെ എഐ വീഡിയോ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്നും ഇരട്ടിതുക വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തിയത്.

ജോലിയിൽ നിന്നും വിരമിച്ച വിശ്രമ ജീവിതം നയിക്കുന്ന ദമ്പതികൾക്കാണ് ഈ അവസ്ഥ ഉണ്ടായത്. നിക്ഷേപത്തിന് ഇരട്ടിത്തുക വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപത്തിന് ഇരട്ടിതുക നല്‍കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കുന്ന തട്ടിപ്പ് സംഘം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍റെ എഐ വീഡിയോകളാണ് കൂടുതൽ വിശ്വാസതയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്.

ALSO READ:താരങ്ങളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറി? ഡോളര്‍ പ്രതിഫലം! ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ്‌

തട്ടിപ്പിന് ഇരയായ ദമ്പതികളിൽ നിന്നും ആദ്യം ചെറിയ തുക വാങ്ങി അതിന്റെ ഇരട്ടിപ്പണം തിരികെ നൽകിക്കൊണ്ട് ആണ് ഇവർ അവരുടെ വിശ്വാസം നേടിയെടുത്തത്. പിന്നാലെ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് നൽകി. പിന്നാലെ 7 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ അത് എടുക്കുന്നതിന് വേണ്ടി ബാങ്കിൽ പോയി അവിടെയുള്ള ജീവനക്കാർ കാര്യം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പിന് പിന്നിലുള്ള ആളുകളെ കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. മാത്രമല്ല കള്ളി വിളിച്ചായിരുന്നു തിരിച്ചറിഞ്ഞതോടെ പിന്നീട് സംഘത്തിലുള്ളവർ ആരും തന്നെ ദമ്പതികളെ ബന്ധപ്പെട്ടതുമില്ല. അതേസമയം പണം തിരിച്ചുപിടിക്കുന്നതിന് വേണ്ടി കൂടുതൽ ശാസ്ത്രീയ പരിശോധനയിലേക്ക് നീങ്ങുകയാണ് അന്വേഷണസംഘം.

ENGLISH SUMMARY

A financial fraud has been reported in Vatakara, carried out in the name of Union Minister Nirmala Sitharaman. The perpetrators swindled money from an elderly couple by showing them a video of the Union Minister. The couple lost three lakh rupees. The fraud was executed by using an AI-generated video of the Union Minister to promise investors double their money.

Follow Us