Kerala Weather Update: മഴ തുടരും, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം, ശക്തമായ കാറ്റിന് സാധ്യത
Kerala Weather Update November 14 After Noon: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബർ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് ആണ് ഉള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയ തോതിൽ മഴപെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബർ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് ആണ് ഉള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയ തോതിൽ മഴപെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (നവംബർ 14 ന്) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകുന്നു. അതേ സമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ നവംബർ 14 മുതൽ 18 വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Also Read: താരങ്ങളുടെ ചിത്രം ബിഷ്‌ണോയ് സംഘത്തിന് കൈമാറി? ഡോളര്‍ പ്രതിഫലം! ഗുരുമൂര്‍ത്തിയുമായി തെളിവെടുപ്പ്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് (നവംബർ 14 ന്) ശക്തി കൂടിയ ന്യൂനമർദ്ദമായും (Well Marked Low Pressure Area), നവംബർ 15-ഓടെ തീവ്ര ന്യൂനമർദ്ദമായും (Depression) മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി, നവംബർ 16-ന് വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി (Cyclonic Storm) കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യത കാണുന്നു. അകേ സമയം മധ്യ കിഴക്കൻ അറബിക്കടലിലും സമീപ വടക്കൻ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി തുടരുന്ന സാഹചര്യവുമുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ പൊതുവെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതുകൊണ്ട് ഇടിമിന്നൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാൻ ശ്രമിക്കേണ്ടതാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കുന്നതും നല്ലതല്ല. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം. യാത്രയിലാണെങ്കിൽ ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
English Summary
The India Meteorological Department (IMD) has forecast that rain will continue across the state in the coming days. A Green Alert is in effect for all districts in the state until November 18, with light rainfall expected during this period. The IMD has also indicated that, over the next three hours, light rain is likely in isolated areas across the districts of Thiruvananthapuram, Kollam, Pathanamthitta, and Idukki.