Teacher Found Death: പാലക്കാട് അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ചു

Teacher found dead: ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അധ്യാപകനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

Teacher Found Death: പാലക്കാട് അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Published: 

21 Sep 2025 21:55 PM

പാലക്കാട് : സർക്കാർ സ്കൂൾ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ് മരണപ്പെട്ട സലീം.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അധ്യാപകനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കളമശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അയൽവാസിയായ യുവാവിനെ തിരഞ്ഞ് പോലീസ്

കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ബലാത്സംഗ കുറ്റം ചുമത്തിയാണ് പ്രതിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് പൊലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത്. നാല് മാസത്തിനിടയിൽ യുവാവ് കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായാണ് പരാതി.

ശാരീരികമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. പ്രദേശത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായ കുട്ടി. കുട്ടിയുടെ കുടുംബവുമായി യുവാവിന് പരിചയമുണ്ട്. ഈ പരിചയം മുതലെടുത്താണ് ഇവരുടെ വീട്ടിൽ വെച്ചും സ്വന്തം വീട്ടിൽ വെച്ചും കുഞ്ഞിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും