Kaduthuruthy Marriage Fraud: സേവ് ദ ഡേറ്റിൽ അടി, കല്യാണം കഴിഞ്ഞ് സ്വർണവുമായി മുങ്ങി; യുവാവിനെ തപ്പി പോലീസ്

Kaduthuruthy Marriage Issue: പ്രശ്നം അവിടെയും തീർന്നില്ല വിദേശത്തേക്ക് കടന്ന ഇയാൾ പെൺകുട്ടിക്കെതിരെ അപ കീർത്തികരമായ രീതിയിൽ സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവെച്ചെന്നും ബന്ധുക്കൾ പറയുന്നു.

Kaduthuruthy Marriage Fraud: സേവ് ദ ഡേറ്റിൽ അടി, കല്യാണം കഴിഞ്ഞ് സ്വർണവുമായി മുങ്ങി; യുവാവിനെ തപ്പി പോലീസ്

Domestic Violence

Updated On: 

01 Feb 2025 16:46 PM

കോട്ടയം: കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നവ വരൻ വധുവിൻ്റെ സ്വർണവുമായി മുങ്ങി. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. പത്തനംതിട്ട റാന്നി സ്വദേശിക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. ജനുവരി 23-നാണ് ഇരുവരും വിവാഹിതരായത്. ഇതിന് മുൻപ് തന്നെ സേവ് ദ ഡേറ്റിന് കുമരകത്ത് എത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്. വിവാഹത്തിൻ്റെ അന്ന് തന്നെ സ്വർണം മുഴുവൻ വാങ്ങിയെന്നാണ് പരാതി.

പ്രശ്നം അവിടെയും തീർന്നില്ല വിദേശത്തേക്ക് കടന്ന ഇയാൾ പെൺകുട്ടിക്കെതിരെ അപ കീർത്തികരമായ രീതിയിൽ സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവെച്ചെന്നും ബന്ധുക്കൾ പറയുന്നു. കേസിൽ ഗാർഹിക പീഡനമടക്കം ചുമത്തി പ്രതിക്കെതിരെ കേസെടുക്കാനാണ് പോലീസ് ആലോപിക്കുന്നത്. പ്രതിയെ അധികം താമസിക്കാതെ തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള വഴിയും പോലീസ് ആലോചിക്കുന്നുണ്ട്.

എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ല, കുറ്റം സമ്മതിച്ച് മകന്‍

വീടിന് തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കൊലപാതകം സ്ഥിരീകരിച്ച് പോലീസ്. കേസിൽ മരിച്ച രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരുടെ മകൻ വിജയന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പ്രതി കുറ്റം സമ്മതിച്ചത്.  അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യം ചെയ്യുകയായിരുന്നു വിജയൻ്റെ ലക്ഷ്യം. ഇതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ ചെയ്യുന്നതൊന്നും മാതാപിതാക്കൾക്ക് തൃപ്തിയാകാറില്ലെന്നും അതെല്ലാം മാതാപിതാക്കൾക്ക് പ്രശ്നമായിരുന്നെന്നും വിജയൻ പോലീസിനോട് പറഞ്ഞിരുന്നതായി സൂചനയുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്