Guillain Barre Syndrome: കേരളത്തിൽ രണ്ടാമത്തെ ഗില്ലൻ ബാരി ; ചികിത്സയിലിരുന്ന 10-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Guillain Barre Syndrome Death Kottayam: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ ജിബിഎസ് കേസുകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മഹാരാഷ്ട്രയിലെ പൂനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്

Guillain Barre Syndrome: കേരളത്തിൽ രണ്ടാമത്തെ ഗില്ലൻ ബാരി ; ചികിത്സയിലിരുന്ന 10-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Guillan Barre Syndrome

Updated On: 

28 Feb 2025 | 08:59 AM

കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ടാമത്തെ മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിദ്യാർത്ഥിനി ഗൗതമി പ്രവീൺ (15) ആണു മരിച്ചത്. എരുമേലി ചേനപ്പാടി വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളാണ് ഗൗതമി. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ഒന്നരമാസത്തിലധികമായി വെൻ്റിലേറ്ററിറിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ ജിബിഎസ് കേസുകൾ രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മഹാരാഷ്ട്രയിലെ പൂനെയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മിക്ക കേസുകൾക്കും പിന്നിൽ ജലമലിനീകരണമാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ശരീരത്തിൽ ഇക്കിളി തോുന്നുക, മരവിപ്പ്, പേശി ബലഹീനത, വേദന, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്നതാണ് ജിബിഎസ്. കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശിൽ ഒരു മരണവും തമിഴ്‌നാട്ടിൽ നിന്നുള്ള 10 വയസ്സുള്ള ഒരു ആൺകുട്ടിയും ജിബിഎസ് മൂലം മരിച്ചു. പുതിയ വിവരങ്ങൾ പ്രകാരം, രാജ്യത്തുടനീളം 14-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു