പോലീസുമായി തർക്കം ; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടന്നത് നാലു മണിക്കൂർ വൈകി പകൽ സമയത്ത്

പല വിഷയങ്ങൾ പറഞ്ഞു തുടങ്ങിയ തർക്കമാണ് പൂരം നിർത്തി വെക്കുന്നതിലേക്കെത്തിച്ചത്.

പോലീസുമായി തർക്കം ; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടന്നത് നാലു മണിക്കൂർ വൈകി പകൽ സമയത്ത്
Published: 

20 Apr 2024 | 09:43 AM

തൃശ്ശൂര്‍: പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് നടന്നത് നാലു മണിക്കൂർ വൈകി. പകൽ സമയത്താണ് വെടിക്കെട്ട് നടന്നത്. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്.
പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ പറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.
പല വിഷയങ്ങൾ പറഞ്ഞു തുടങ്ങിയ തർക്കമാണ് പൂരം നിർത്തി വെക്കുന്നതിലേക്കെത്തിച്ചത്.
വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിർദേശം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കമ്മിറ്റിക്കാരെ വെടിക്കെട്ട് നടക്കുന്നിടത്തേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് പ്രതിഷേധ സൂചകമായി തിരുവമ്പാടിയുടെ നായ്ക്കനാൽ, നടുവിലാൽ കാഴ്ചപ്പന്തലുകളുടെ ലൈറ്റ് അണച്ചു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ റോഡ് അടച്ച് പോലീസ് ആളുകളെ തടഞ്ഞതും തര്‍ക്കത്തിനിടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടായി.വെടിക്കെട്ടിന് പോലീസ് രാജെന്ന് തിരുവമ്പാടി വിഭാഗം ആരോപിച്ച് രാത്രിപൂരത്തിന്റെ പഞ്ചവാദ്യവും നിർത്തിവെച്ചു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെയാണ് രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടര്‍ന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

Related Stories
Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala Lottery Result: ഒന്നാം സമ്മാനം ഒരു കോടി രൂപ; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kochi Water Metro : കൊച്ചി വാട്ടര്‍ മെട്രോ ഇത്ര വലിയ സംഭവമോ? വാനോളം പുകഴ്ത്തി ദേശീയ സാമ്പത്തിക സര്‍വേ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്