Kerala Rain Alert: തിരുവനന്തപുരത്ത് മലയോരമേഖലകളിൽ കനത്ത മഴ; കോഴിക്കോടും മഴ ശക്തമാകുന്നു;ജാ​ഗ്രത നിർദ്ദേശം

IMD Issue Alert: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശമുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം വരുന്ന മണിക്കൂറുകളിൽ കൂടുതൽ തീവ്രമാകും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.

Kerala Rain Alert: തിരുവനന്തപുരത്ത് മലയോരമേഖലകളിൽ കനത്ത മഴ; കോഴിക്കോടും മഴ ശക്തമാകുന്നു;ജാ​ഗ്രത നിർദ്ദേശം

Kerala Rain

Published: 

20 Oct 2025 21:59 PM

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ശക്തമാകുന്നു. വിവിധ ജില്ലകളിൽ മഴ ശക്തമാവുകയാണ്. തിരുവനന്തപുരത്തെ മലയാള മേഖലകളിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം തെങ്കാശി റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടത്ത് റോഡിൽ വെള്ളം കയറി വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നിരവധി വാഹനങ്ങൾ ആണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. ആലുവയിലും ശക്തമായ മഴയാണ്. കെഎസ്ആർടിസി റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ കനത്ത മഴയാണ്.

വാഹനങ്ങളെല്ലാം റോഡിൽ കുടുങ്ങിക്കിടക്കുന്നു. അതേസമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശമുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദം വരുന്ന മണിക്കൂറുകളിൽ കൂടുതൽ തീവ്രമാകും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കൂടാതെ ബംഗാൾ ഉൾക്കടലിലും വരുന്ന 24 മണിക്കൂറിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.

ഇവയുടെ സ്വാധീനത്തിൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മുന്നറിയിപ്പുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും ആണ്. ഇടുക്കി എറണാകുളം മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് നൽകിയിട്ടുള്ളത്. ശക്തമായ മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ശക്തമാണ്. കാറ്റിൽ വലിയ നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. മഴയ്ക്കൊപ്പമുള്ള ഇടി ജീവനും ഭീഷണിയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് പുല്ലാളൂരിൽ വീടിന്റെ വരാന്തയിൽ ഇരുന്ന സ്ത്രീ ഇടിമിന്നൽ ഏറ്റു മരിച്ചിരുന്നു. കൂടാതെ മറ്റു ജില്ലകളിലും നിരവധി ആളുകൾക്ക് ഇടിമിന്നലേറ്ററായി റിപ്പോർട്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും