Kerala Rain: മഴക്കെടുതി രൂക്ഷം; കണ്ണൂരിൽ ഒരു മരണം, ദേശീയപാത 85-ൽ ഗതാഗത നിയന്ത്രണം

Kerala Heavy Rain: കാലവർഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഇതുവരെ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ ക്യാമ്പുകളുടെ കണക്ക്. ചെറുപുഷ്പം സ്‌കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേർ ഉള്ളത്.

Kerala Rain: മഴക്കെടുതി രൂക്ഷം; കണ്ണൂരിൽ ഒരു മരണം, ദേശീയപാത 85-ൽ ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം

Updated On: 

03 Aug 2026 | 07:16 AM

കണ്ണൂർ: സംസ്ഥാനത്ത് മഴ കനക്കുന്നു. മഴക്കെടുതിയെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഒരു മരണം. തലശ്ശേരി കൈതേരി സ്വദേശി അപ്പു എന്ന രാരീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്നു പോവുമ്പോൾ കാൽ വഴുതി വെള്ളച്ചാലിൽ വീണതിനെ തുടർന്നായിരുന്നു മരണം.

ദുരിതാശ്വാസ ക്യാമ്പുകൾ

കാലവർഷം ശക്തമായതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഇതുവരെ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. തളിപ്പറമ്പ്-8, ഇരിട്ടി-6, പയ്യന്നൂർ-3, തലശ്ശേരി-1 എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ ക്യാമ്പുകളുടെ കണക്ക്. ക്യാമ്പുകളിൽ 905 പേരാണ് ഉള്ളത്. ഇതിൽ 384 പേർ സ്ത്രീകളും 324 പേർ പുരുഷൻമാരുമാണ്. പയ്യാവൂർ വില്ലേജിൽ ചെറുപുഷ്പം സ്‌കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേർ ഉള്ളത്. 184 പേരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് മഴ ഇന്നും തുടരും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അലർട്ടുകൾ ഇങ്ങനെ

നേര്യമംഗലം- അടിമാലി ഗതാഗതം പൂർണമായും നിരോധിച്ചു

ഇടുക്കി ജില്ലയിലെ ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നിയന്ത്രണം സംബന്ധിച്ച് പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കേളകം-ബോയ്‌സ്ടൗൺ-മാനന്തവാടി റോഡ് (പാൽചുരം റോഡ്) താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഇതുവഴി വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

നെടുംപൊയിൽ ചുരം വഴി യാത്രക്കാർക്ക് വയനാട്ടിലേക്ക് യാത്ര ചെയ്യാം. ഇതിന് പുറമെ കണ്ണവം വഴിയും (ചെറുവാഞ്ചേരി-നാദാപുരം-കുറ്റ്യാടി ചുരം) തലശ്ശേരി-പള്ളൂർ-നാദാപുരം-കുറ്റ്യാടി ചുരം വഴിയും വയനാട്ടിലേക്ക് സഞ്ചരിക്കാം. പ്രതികൂല കാലാവസ്ഥയിൽ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെ ജനങ്ങൾ വയനാട് യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മഴ മുന്നറിയിപ്പ്

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണ്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഓ​ഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

English Summary:

A rain-related death was reported in Kannur, while hundreds of people were shifted to relief camps after flooding and landslides disrupted normal life. Several houses were damaged, roads were inundated. Authorities closed the Palchuram Ghat Road connecting Kannur and Wayanad due to landslide risks and falling debris, urging motorists to avoid the route.

 

Follow Us
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി