Idukki Sub collector raids: സബ്‍കളക്ടറുടെ മിന്നൽ പരിശോധനയിൽ ക്വാറികൾക്ക് പിടിവീണു… കണ്ടെത്തിയത് ​ഗുരുതര വീഴ്ചകൾ

Idukki Sub-Collector's Surprise Raid: സാധുവായ പാസില്ലാതെയും, അനുവദനീയമായ ഭാരപരിധിയിലും കൂടുതലായും ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോയ നിരവധി ലോറികൾ പരിശോധനയിൽ പിടികൂടി.

Idukki Sub collector raids: സബ്‍കളക്ടറുടെ മിന്നൽ പരിശോധനയിൽ ക്വാറികൾക്ക് പിടിവീണു... കണ്ടെത്തിയത് ​ഗുരുതര വീഴ്ചകൾ

പ്രതീകാത്മക ചിത്രം

Published: 

03 Nov 2025 | 10:06 PM

തൊടുപുഴ: തൊടുപുഴ അഞ്ചിരിയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നടത്തിയ മിന്നൽ പരിശോധനയിൽ വലിയ തോതിലുള്ള നിയമലംഘനങ്ങളും ഗുരുതരമായ ക്രമക്കേടുകളും കണ്ടെത്തി. ഇഞ്ചിയാനി സ്വദേശി ബിനോയ് ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് പുലർച്ചെ പരിശോധന നടന്നത്.

സാധുവായ പാസില്ലാതെയും, അനുവദനീയമായ ഭാരപരിധിയിലും കൂടുതലായും ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോയ നിരവധി ലോറികൾ പരിശോധനയിൽ പിടികൂടി. ക്വാറിയിൽ ശരിയായ തൂക്കം അളക്കുന്ന സംവിധാനങ്ങൾ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. ഇത് വ്യാപകമായ നിയമവിരുദ്ധ പാറക്കല്ല് കടത്തിന് വഴിയൊരുക്കുന്നതായി കണ്ടെത്തി.

Also Read: കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ

 

തുടർ നടപടികൾ

 

നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്താൻ സബ് കളക്ടർ ഉത്തരവിട്ടു. കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ, ഭൂമി കൈവശ നിയമം എന്നിവ പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ്, വില്ലേജ് ഓഫീസർമാർ, പോലീസ് അധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി.

സർക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്കും ധാതു ഗതാഗതത്തിനും മേൽ കർശനമായ നിരീക്ഷണം തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.

Follow Us
Related Stories
Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യും? ചൂടിന് ആശ്വാസം; മുന്നറിയിപ്പുകൾ ഈ ജില്ലകളിൽ
Sabarimala Padi Pooja: ബുക്കിംഗ് മറിച്ചു നൽകുന്നു? ദിവസം എത്ര പടിപൂജ നടത്താനാകുമെന്ന് പരിശോധിക്കണം; ഹൈക്കോടതി
Mammootty: ‘മമ്മൂട്ടി എത്തിയതോടെ പദ്ധതി കൂടുതൽ ശ്രദ്ധ നേടി, അതാണ് കാണേണ്ടത്’; സൈബർ ആക്രമണത്തെ തള്ളി പി രാജീവ്
തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനുനേരെ കല്ലേറ്; കേസെടുത്ത് റെയിൽവേ പോലീസ്
സൗഹൃദം ഉപേക്ഷിച്ചതിൽ പക” വാട്സ്ആപ്പ് ഗ്രൂപ്പിൽ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Kerala Government: ജോലി അഞ്ച് ദിവസം മാത്രം, പെൻഷൻ പ്രായം 60; സർക്കാർ ജീവനക്കാർക്ക് വമ്പൻ പ്രഖ്യാപനങ്ങൾ, നടപ്പിലാക്കുന്നത് എന്ന്?
ചൂടത്ത് കൂളാകാൻ ബട്ടർ സ്കോച്ച് ഐസ്ക്രീം വീട്ടിലുണ്ടാക്കാം! ഈസി റെസിപ്പി
ഓറഞ്ച് തൊലി കളയല്ലേ, അടിപൊളി കറിയുണ്ടാക്കാം
സ്റ്റീല്‍ പാത്രം നിറംമങ്ങിയോ? തിളക്കം വര്‍ധിപ്പിക്കാനിതാ ടിപ്പ്‌
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ പഴം വിഴുങ്ങിയാൽ പോരാ
ചൂടിന് നല്ലത്! പനനൊങ്ക് ആസ്വദിച്ച് കെ. സുരേന്ദ്രന്‍
വയനാട് തുരങ്കപാത നിർമ്മാണം: ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി നിര്‍വഹിച്ചപ്പോള്‍
പെരുമ്പളം പാലത്തിലൂടെ മന്ത്രി മുഹമ്മദ് റിയാസ് യാത്ര ചെയ്തപ്പോള്‍
വയനാട് മൂടക്കൊല്ലിയിൽ കാട്ടാന ഇറങ്ങിയപ്പോൾ