AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അനധികൃത നിയമന വിവാദം: ബി ആർ എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു

വേദനമായി ലഭിക്കുക 40,000 രൂപയും. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുന്നതിന് പകരമായി ബയോഡാറ്റ വാങ്ങി നിയമനം നടത്തി എന്നതിലാണ് വിവാദം വന്നിരുന്നത്.സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എജുക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ്ങിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷിച്ചിട്ടില്ല എന്നായിരുന്നു ഉയർന്നിരുന്ന ആരോപണം. ഇത് ഒരു മാസത്തേക്കുള്ള കരാർ നിയമനമായിരുന്നു. വേദനമായി ലഭിക്കുക 40,000 രൂപയും. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുന്നതിന് പകരമായി.............

അനധികൃത നിയമന വിവാദം: ബി ആർ എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു
Brm ShafeerImage Credit source: Social Media
Ashli C
Ashli C | Updated On: 12 Oct 2026 | 11:04 AM

തിരുവനന്തപുരം: അനധികൃത നിയമനം എന്ന വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നും രാജിവെച്ചതായി റിപ്പോർട്ട്.വെള്ളിയാഴ്ച രാജിക്കത്ത് കൈമാറി. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങി നിയമനം നൽകി എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് രാജിവെച്ചത്.

സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എജുക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ്ങിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷിച്ചിട്ടില്ല എന്നായിരുന്നു ഉയർന്നിരുന്ന ആരോപണം. ഇത് ഒരു മാസത്തേക്കുള്ള കരാർ നിയമനമായിരുന്നു. വേദനമായി ലഭിക്കുക 40,000 രൂപയും. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുന്നതിന് പകരമായി ബയോഡാറ്റ വാങ്ങി നിയമനം നടത്തി എന്നതിലാണ് വിവാദം വന്നിരുന്നത്.

ALSO READ:നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി

എന്നാൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉള്ളതിനാലാണ് നിയമനം നൽകിയത് എന്നാണ് സീമാറ്റിന്റെ വിശദീകരണം. എന്നാൽ അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയ ബന്ധപ്പെട്ട് നടപടിക്രമങ്ങളിൽ വ്യക്തത നൽകിയിരുന്നില്ല.

വയനാട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു

വയനാട്ടിലെ സുൽത്താൻബത്തേരിയിൽ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികളാണ് ഇവർ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്.

മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് സൂചന.ട്രാവലർ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. 13 വിദ്യാർത്ഥികൾ, കുക്ക്, ഡ്രൈവർ ഉൾപ്പടെ 15 പേരാണ് അപകടം നടക്കുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.

ENGLISH SUMMARY

Following the controversy over an alleged illegal appointment, the wife of Congress leader Shafeer has reportedly resigned from the post of Research Officer at SEAT. She submitted her resignation letter on Friday. The resignation comes in the wake of allegations that the appointment was made based solely on a bio-data submission, without inviting formal applications.

Follow Us