AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Assembly: നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി

Kerala legislative assembly second session 2026: ഇന്ന് 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്ലും മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോമെന്റ്‌സ് (ഭേദഗതി) ബില്ലും അവതരിപ്പിക്കും. ഈ ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും

Kerala Assembly: നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി
Kerala Assembly Day Celebration In TrivandrumImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Oct 2026 | 05:54 AM

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് (ഒക്ടോബര്‍ 12) ആരംഭിക്കും. 12, 13, 14, 15, 16, 26, 27, 28, 29 തീയതികളില്‍ സഭ ചേരുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇതില്‍ 12, 13, 14, 15, 27, 28, 29 തീയതികള്‍ സര്‍ക്കാര്‍ കാര്യത്തിനായി നീക്കിവെച്ചിട്ടുണ്ട്. 16-ന് അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായും, 26-ന് പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെയും 2017 മുതല്‍ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിച്ച ചര്‍ച്ചയ്ക്കായും വോട്ടെടുപ്പിനായും നീക്കിവെച്ചു. ഉപധനാഭ്യര്‍ത്ഥനകളേയും അധിക ധനാഭ്യര്‍ത്ഥനകളേയും സംബന്ധിക്കുന്ന ധനവിനിയോഗം 29-ന് ഉച്ചക്ക് ശേഷം ഒന്ന് മുതല്‍ രണ്ട് വരെ നിയമസഭ പരിഗണിക്കും.

ഇന്ന് 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്ലും മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോമെന്റ്‌സ് (ഭേദഗതി) ബില്ലും അവതരിപ്പിക്കും. ഈ ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി ഇന്ന് കാര്യോപദേശക സമിതി യോഗം വിളിക്കും. സഭാ നടപടികള്‍ സഭാ ടിവിയിലൂടെ തത്സമയം കാണാം. രാവിലെ ഒമ്പത് മണിമുതല്‍ സഭാ ടിവിയില്‍ തത്സമയം സംപ്രേക്ഷണം ഉണ്ടാകും.

പ്രധാന അജണ്ട

  • ഒക്ടോബര്‍ 12, 13, 14: ഗവണ്‍മെന്റ് കാര്യം
  • ഒക്ടോബര്‍ 15: ഗവണ്‍മെന്റ് കാര്യം. 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളും 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളുടെ സ്റ്റേറ്റ്‌മെന്റുകളും മേശപ്പുറത്ത് വെയ്ക്കല്‍
  • ഒക്ടോബര്‍ 16: ഗവണ്‍മെന്റ് കാര്യവും, അനൗദ്യോഗികാംഗങ്ങളുടെ കാര്യവും
  • ഒക്ടോബര്‍ 19 മുതല്‍ 23 വരെ സഭ ചേരില്ല
  • ഒക്ടോബര്‍ 26: 2026-2027 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെയും, 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും
  • ഒക്ടോബര്‍ 27, 28: ഗവണ്‍മെന്റ് കാര്യം
  • ഒക്ടോബര്‍ 29: ഗവണ്‍മെന്റ് കാര്യം. 2026-2027 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെയും, 2016-2017, 2017-2018, 2018-2019, 2019-2020, 2020-2021, 2021-2022 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍

Also Read: Kerala Government Employees: സർക്കാർ ജീവനക്കാർക്ക് ജോലി 5 ദിവസം മാത്രം, ശനിയും അവധി! തീരുമാനം 17ന്

ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നിയമസഭയില്‍ പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വിഡി സതീശന്‍ പ്രമേയം അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യചരിത്രത്തില്‍ ഇതാദ്യമായാണ്. തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടും.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണം, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതി, പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ മുന്നോട്ടുവെക്കും.

English Summary

The second session of the 16th Kerala Legislative Assembly begins on October 12. The assembly will primarily focus on legislative business, including key amendment bills and supplementary demands.

Follow Us