തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു

പള്ളിപ്പുറം ചൂണ്ടയിൽ ആദി കൃഷ്ണ ആണ് മരിച്ചത്. 15 വയസ്സായിരുന്നു. അമ്മാടം സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിൽ വച്ച് അപകടം സംഭവിച്ചത്.സുഹൃത്തുക്കളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്ന സമയത്താണ് കുട്ടി മുങ്ങിത്താഴുന്നത്. എന്നാൽ ആർക്കും രക്ഷിക്കാൻ സാധിച്ചില്ല......

തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു

പ്രതീകാത്മ ചിത്രം

Published: 

29 Nov 2026 | 04:39 PM

തൃശ്ശൂർ : വെങ്ങിണിശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പള്ളിപ്പുറം ചൂണ്ടയിൽ ആദി കൃഷ്ണ ആണ് മരിച്ചത്. 15 വയസ്സായിരുന്നു. അമ്മാടം സെയ്ന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് വെങ്ങിണിശ്ശേരി ചെറാട്ട് ശിവക്ഷേത്രത്തിലെ കുളത്തിൽ വച്ച് അപകടം സംഭവിച്ചത്.

സുഹൃത്തുക്കളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്ന സമയത്താണ് കുട്ടി മുങ്ങിത്താഴുന്നത്. എന്നാൽ ആർക്കും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് മുങ്ങിപ്പോയ കുട്ടിയെ തൃശൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു അച്ഛൻ മധു, അമ്മ രാധിക, സഹോദരി ആദിലക്ഷ്മി.

ALSO READ:എസ്എംഎ ബാധിച്ച കുട്ടികൾക്കുള്ള ധനസമാഹരണം; മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതിനാൽ ഉത്തരവും മോശമായി; കെ മുരളീധരൻ

മൂന്നാറിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച 19 കാരി പിടിയിൽ

മൂന്നാറിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച 19 കാരി പിടിയിൽ. പ്രസവിച്ച ശേഷം കുഞ്ഞിനെ പൊതു ശുചിമുറിയിലെ ക്ലോസറ്റിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്താൻ ആയിരുന്നു ശ്രമം നടത്തിയത്. എന്നാൽ നാട്ടുകാർ കൃത്യസമയത്ത് ഇടപെട്ടതിനെ തുടർന്നാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്നാറിലെ സൂര്യനെല്ലി സ്വദേശിനിയായ 19 കാരിയാണ് പ്രസവിച്ച കുഞ്ഞിനോട് ഈ രീതിയിൽ ക്രൂരത കാണിക്കാനായി ഒരുങ്ങിയത്. എന്നാൽ സംഭവം തിരിച്ചറിഞ്ഞ നാട്ടുകാരാണ് യുവതിയെ തടഞ്ഞത്.

നിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത് മൂന്നാർ ടൗണിലെ നല്ലതണ്ണി കവലയിലുള്ള പൊതുശൗചാലയത്തിൽ കുഞ്ഞിന് ഉപേക്ഷിച്ച് കടന്നു കളയാനായിരുന്നു പെൺകുട്ടിയുടെ പദ്ധതി. ക്ലോസറ്റിലേക്ക് കുഞ്ഞിനെ ഇട്ടശേഷം യുവതി തൊട്ടടുത്ത ശുചിമുറിയിലേക്ക് മാറുകയായിരുന്നു. പിന്നാലെ ശുചിമുറിയിലേക്ക് എത്തിയ സ്ത്രീ ക്ലോസറ്റിൽ നവജാത ശിശുവിനെ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത് ഇതോടെ കുഞ്ഞിന‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.

മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ ‌ക്ലോസറ്റിൽ നിന്ന് എടുത്ത് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയാണ് 19കാരി ശുചിമുറിയിൽ നിന്നും പുറത്തിറങ്ങുന്നത്. സംശയം തോന്നിയ നാട്ടുകാരാണ് യുവതിയുടെ കാര്യങ്ങൾ ചോദിച്ചത് എന്നാൽ കുഞ്ഞിനെ താനാണ് ഉപേക്ഷിച്ചത് എന്ന് സമ്മതിക്കാൻ ആദ്യം ഒന്നും 19കാരി തയ്യാറായിരുന്നില്ല. എന്നാൽ ഡ്രസ്സിലുള്ള രക്തക്കറ കണ്ട നാട്ടുകാർക്ക് വീണ്ടും സംശയം വർധിച്ചതോടെ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ENGLISH SUMMARY

A student drowned while bathing in a temple pond at Venginissery, Thrissur. The deceased is 15-year-old Aadhi Krishna from Chunda, Pallippuram. He was a tenth-grade student at St. Anthony’s Higher Secondary School, Ammadam. The incident occurred around 6:00 AM on Sunday in the pond at the Cherattu Shiva Temple in Venginissery.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് മുളച്ചോ, പച്ചനിറം വന്നോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ