Indecent Act On Train Journey: എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ അശ്ലീല ചേഷ്ടകൾ; വിഡിയോ വൈറൽ

Indecent Act On Train: ട്രെയിൻ യാത്രക്കിടെ ജനറൽ കമ്പാർട്ട്മെൻ്റിൽ അശ്ലീല ചേഷ്ടകൾ. എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നതെന്ന് യുവാവ് ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു.

Indecent Act On Train Journey: എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ അശ്ലീല ചേഷ്ടകൾ; വിഡിയോ വൈറൽ

വൈറൽ വിഡിയോ

Updated On: 

20 Oct 2025 21:23 PM

എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറൽ കമ്പാർട്ട്മെൻ്റിൽ വച്ച് ഓറൽ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്പസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത് ചോദ്യം ചെയ്തപ്പോൾ തനിക്കെതിരെ യുവതി തട്ടിക്കയറിയെന്നും അജിനാസ് പറയുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘ഒരു ആൺകുട്ടി ആയതുകൊണ്ട് നിങ്ങൾ ചിരിച്ചുതള്ളും, ഇതേ വിഷയം ഒരു സ്ത്രീ പ്രതികരിക്കുവായിരുന്നേൽ’ എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വരികയാണ്. അതിൽ സൂചി പോലും കുത്താൻ ഇടമില്ല. ഞങ്ങൾ നോക്കുമ്പോൾ തൊട്ടടുത്ത് രണ്ടുപേർ പരസ്പരം ഉമ്മവെക്കുന്നു, കെട്ടിപ്പിടിക്കുന്നു. ഭാര്യാഭർത്താക്കന്മാർ പൊതുസ്ഥലത്ത് വച്ച് കെട്ടിപ്പിടിച്ചാലോ ഉമ്മകൊടുത്താലോ ഒന്നും വിഷയമല്ല. കുറച്ചുകഴിഞ്ഞ് അതിൻ്റെ തീവ്രത കൂടിക്കൂടിവന്നു. അപ്പോൾ ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖമൊക്കെ വിളറിവെളുക്കാൻ തുടങ്ങി. ഈ പെണ്ണ് താഴത്തേക്ക് കുനിഞ്ഞിരുന്ന് ഓറൽ സെക്സ് ചെയ്യുന്നു. കണ്ട് കഴിഞ്ഞാൽ തൊലി ഉരിഞ്ഞ് പോകും.’- അജിനാസ് പറയുന്നു.

Also Read: Railway Update: കോട്ടയത്തേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് വൻ തിരിച്ചടി

‘നായിൻ്റെ മോൻ്റെ തലയ്ക്ക് ഒരെണ്ണം ഞാൻ കൊടുത്തിട്ട് ചോദിച്ചു, എൻട്രാ പൺറേ എന്ന്. അവനെ കുത്തിപ്പിടിച്ചിട്ട് നീ അടുത്ത സ്റ്റേഷനിൽ ഇറങ്ങ്. വെളിയിൽ പോയി ഉണ്ടാക്ക് എന്ന് പറഞ്ഞു. അവൻ നല്ല വെള്ളമടിച്ചിട്ടുണ്ടായിരുന്നു. പെണ്ണുമ്പിള്ള എന്നെ അടിക്കാനെന്ന രീതിയിൽ നിൽക്കുന്നു. ഞാൻ പറഞ്ഞു, ‘ഇവളെൻ്റെ ദേഹത്ത് തൊട്ടാൽ നിനക്ക് അടുത്ത ഇടി തരും.’ എനിക്ക് മനസ്സിലായി, ഞാൻ ഇനി ആ ബോഗിയിൽ നിന്ന് കഴിഞ്ഞാൽ അവനെ അടിച്ച് ഞാൻ കൊന്നുകളയും. പിന്നെ ഞാൻ അകത്തുപോയി കിടക്കേണ്ടിവരും. സ്ത്രീയെ അടിച്ചുകഴിഞ്ഞാൽ, സ്ത്രീ അമ്മയാണ് മറ്റേതാണെന്ന് ഡയലോഗ് വരും.’- യുവാവ് തുടർന്നു.

വിഡിയോ കാണാം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും