AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Highway: ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈവേ കൊച്ചിയിലോ? നീളം കേട്ട് ഞെട്ടരുത്

Kochi Has India Shortest National Highway Check Its Length: രാജ്യത്തുള്ള ഹൈവേകളില്‍ ഏറ്റവും ചെറുതുള്ളത് കൊച്ചിയിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയിലുള്ള ഒരു ദേശീപാതയുടെ നീളം വളരെ ചെറുതാണ്. നല്ലൊരു പാട്ട് കേട്ട് യാത്ര തുടങ്ങുംമുമ്പ് തന്നെ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.

Kochi Highway: ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈവേ കൊച്ചിയിലോ? നീളം കേട്ട് ഞെട്ടരുത്
പ്രതീകാത്മക ചിത്രം Image Credit source: Puneet Vikram Singh/Moment/Getty Images
Shiji M K
Shiji M K | Updated On: 17 Apr 2026 | 12:09 PM

ഇന്ത്യയില്‍ ധാരാളം പേരില്‍ ദേശീയപാതകളുണ്ട്. രാജ്യത്തിന്റെ ഓരോ ഭാഗങ്ങളിലൂടെയും കടന്നുപോകുന്ന ഇവയുടെയെല്ലാം നീളവും വീതിയും വ്യത്യസ്തമാണ്. പുതിയ എക്‌സ്പ്രസ് വേകളും ഹൈവേകളും ഇനിയും വരാനിരിക്കുന്നു. ദീര്‍ഘദൂര ഡ്രൈവുകള്‍ നടത്തുന്നവരെ സംബന്ധിച്ച് ഹൈവേകള്‍ വലിയ ആശ്വാസമാണ്. ഗതാഗതക്കുരുക്കില്ലാതെ അനായാസം യാത്ര ചെയ്യാന്‍ ഇത്തരം പാതകള്‍ യാത്രക്കാരെ സഹായിക്കും.

എന്നാല്‍ രാജ്യത്തുള്ള ഹൈവേകളില്‍ ഏറ്റവും ചെറുതുള്ളത് കൊച്ചിയിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കൊച്ചിയിലുള്ള ഒരു ദേശീയപാതയുടെ നീളം വളരെ ചെറുതാണ്. നല്ലൊരു പാട്ട് കേട്ട് യാത്ര തുടങ്ങുംമുമ്പ് തന്നെ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.

ഇന്ത്യയിലെ ചെറിയ ഹൈവേ

രാജ്യത്തെ എല്ലാ ഹൈവേകളും ഒരുപാട് കിലോമീറ്ററുകള്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നതല്ല. ചിലത്, ചെറിയ ദൂരത്തിലൂടെ മാത്രം കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത കൊച്ചിയിലെ എന്‍എച്ച് 966ബി ആണ്. ഈ പാതയുടെ ആകെ നീളം ഏകദേശം ഒരു കിലോമീറ്റര്‍ മാത്രമാണ്.

ഏതുവഴി കടന്നുപോകുന്നു?

കുണ്ടന്നൂര്‍ ജങ്ഷനെ വില്ലിങ്ടണ്‍ ദ്വീപുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ. വെറുമൊരു റെസിഡന്‍ഷ്യല്‍ പാത മാത്രമല്ലിത്, കൊച്ചിയുടെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മേഖലയിലൂടെയാണ് ഇതുകടന്നുപോകുന്നത്. കൊച്ചി തുറമുഖ അതോറിറ്റിയും വെയര്‍ഹൗസും നാവിക സൗകര്യങ്ങളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

Also Read: Kochi Water Supply: പൈപ്പ് പൊട്ടല്‍ പതിവ്; കൊച്ചിയില്‍ ജലവിതരണം മുടങ്ങുന്നു

എന്തുകൊണ്ട് ഹൈവേ ചെറുതായി?

കരയും ദ്വീപും തമ്മിലുള്ള ദൂരം വളരെ ചെറുതാണ് എന്നതാണ് ഈ പാത ചെറുതാകാന്‍ കാരണം. തുറമുഖത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ റോഡിന്റെ വരവ്. പട്ടണങ്ങളോ കടന്നുപോകാന്‍ മറ്റുപാതകളോ സമീപത്ത് ഇല്ലാത്തതും റോഡിനെ ചെറുതാക്കി.

Follow Us