പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട്; ചെയർമാൻ എം ആർ ബൈജുവിന് നോട്ടീസ്

പ്രസ്തുത വിഷയത്തിൽ പിന്നീട് തീരുമാനങ്ങൾ എടുക്കാമെന്നാണ് നിലവിലെ തീരുമാനം. വിഷയത്തിൽ രാഷ്ട്രപതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രം ചർച്ച മതിയെന്നാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്ന തീരുമാനം. അതേസമയം ഗവർണർ ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കു നൽകിയ ശുപാർശയുടെ മറ്റു വിശദാംശങ്ങൾ ഒന്നും പിഎസ്സിക്ക് ലഭിച്ചിട്ടില്ല............

പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട്; ചെയർമാൻ എം ആർ ബൈജുവിന് നോട്ടീസ്

Psc

Published: 

26 Oct 2026 | 03:27 PM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാൻ എം ആർ ബൈജുവിന് നോട്ടീസ് അയച്ചു ക്രൈം ബ്രാഞ്ച്. ബുധനാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ക്രൈംബ് ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം നൽകിയത് എന്നാണ് റിപ്പോർട്ട്.

അതേസമയം പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യണമെന്ന ഗവർണറുടെ ശുപാർശയിൽ നിലവിൽ നടപടി വേണ്ട എന്നാണ് പി എസ് സി യുടെ തീരുമാനം എന്നാണ് സൂചന. പ്രസ്തുത വിഷയത്തിൽ പിന്നീട് തീരുമാനങ്ങൾ എടുക്കാമെന്നാണ് നിലവിലെ തീരുമാനം. വിഷയത്തിൽ രാഷ്ട്രപതിയുടെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രം ചർച്ച മതിയെന്നാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്ന തീരുമാനം. അതേസമയം ഗവർണർ ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കു നൽകിയ ശുപാർശയുടെ മറ്റു വിശദാംശങ്ങൾ ഒന്നും പിഎസ്സിക്ക് ലഭിച്ചിട്ടില്ല.

ALSO READ:ശബരിമലയില വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ നീക്കം

നടപടി നിയമപരമായി നിലനിൽക്കുമോ..?

ഇങ്ങനെയൊരു സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള തീരുമാനമെടുക്കുന്നത് ഉചിതം അല്ല എന്ന പിഎസ്സിയുടെ നിരീക്ഷണമാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്. മാത്രമല്ല ഗവർണറുടെ ഈ ഒരു നടപടി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിലും കമ്മീഷനും അതുപോലെ സർക്കാരിനും നിയമ വിദഗ്ധർക്കിടയിലും വിവിധ അഭിപ്രായങ്ങൾ ആണുള്ളത്.

അതേസമയം പിഎസ്സിയുടെ ചെയർമാനെയും മറ്റ് അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ ആയിട്ടുള്ള രാജേന്ദ്ര അർലേക്കർ ആണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് പി എസ് സി യുടെ ചെയർമാനായ ആർ ബൈജുവിനെയും മറ്റ് അംഗങ്ങളെയും പുറത്താക്കണം എന്നാണ്.

പിഎസ്‌സി പരീക്ഷകളിൽ ആവർത്തിച്ചുവരുന്ന ക്രമക്കേടുകളും മറ്റു വിവാദങ്ങളും കണക്കിലെടുത്തായിരുന്നു ഗവർണർ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. പിഎസ്സിയുടെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതി ആണുള്ളത്. വിഷയത്തിൽ രാഷ്ട്രപതി അന്തിമ റിപ്പോർട്ടുകൾ നിരീക്ഷിച്ചതിനുശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുക.

അതിനിടെ പിഎസ്‌സിയെ പരാമർശിച്ചുകൊണ്ട് നിരവധി പരാതികളാണ് വരുന്നത് എന്ന് സഭയിൽ മുഖ്യമന്ത്രി വി ഡി സതീശനും ആരോപണമുന്നയിച്ചു. 180 പരാതികളാണ് ഡിജിപിക്ക് മാത്രം ഇതിനോടകം ലഭിച്ചത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ENGLISH SUMMARY

The Crime Branch has issued a notice to Chairman M.R. Baiju in connection with the PSC examination irregularities. The notice directs him to appear for questioning on Wednesday. Reports indicate that he has been instructed to report to the Crime Branch headquarters.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ