ഗുളിക ഭക്ഷണത്തിന് മുമ്പ് വേണം: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് പീഡനക്കേസ് പ്രതി; കണ്ണൂരിൽ കാപ്പ തടവുകാരന് കുത്തേറ്റു
Kaapa prisoner stabbed in Kannur Central Jail: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരന് കുത്തേറ്റു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന കോട്ടയം, എറണാകുളം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം.

Kaapa Prisoner Stabbed In Kannur Central Jail
കണ്ണൂർ: ഗുളിക കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സബ് ജയിലിൽ ജയിൽ ഉദ്യോഗസ്ഥന് തടവുകാരന്റെ മർദ്ദനമേറ്റു. പീഡനക്കേസിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന പ്രതിയാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചത്. ആഹാരത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ആഹാരം കഴിക്കുന്നതിന് മുൻപായി നൽകണമെന്ന് സുഹൈൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഉദ്യോഗസ്ഥർ തയാറായില്ല. ഇതോടെയാണ് തർക്കം ആരംഭിച്ചത്. ഗുളിക നേരത്തെ നൽകാൻ കഴിയില്ലെന്ന് അവിടെയുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ പ്രതിയും ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് സുഹൈൽ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ സുഹൈലിനെതിരെ ടൗൺ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാപ്പാ തടവുകാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരന് കുത്തേറ്റു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന കോട്ടയം, എറണാകുളം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ; തൃശൂരിൽ നിന്നുള്ള നാൽപ്പതോളം വിദ്യാർഥികൾക്ക് ഛർദി, തലകറക്കം
പട്രോളിങ്ങിനിടെ പോലീസുകാരന് സിറിഞ്ചുകൊണ്ട് കുത്തേറ്റു
കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് സിറിഞ്ചുകൊണ്ട് കുത്തേറ്റു. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ അക്രമികൾ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണെന്ന് പൊലീസ് പറയുന്നു. ഈ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
നിർത്തിയിട്ട KSRTC ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ, നേമം പ്രാവച്ചമ്പലം കുളക്കുടിയൂർ വ്യാസവിദ്യാലയത്തിന് സമീപം മരുതറത്തല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സജുമോന്റെയും സുധീനയുടെയും മകൻ മുഹമ്മദ് അജാസ്(19) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.15ന് വാഴമുട്ടം തുപ്പനത്ത് കാവിന് എതിരേയുളള രണ്ടുവരി പാതയിലാണ് അപകടമുണ്ടായത്.
തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് കോവളം ബീച്ചിലേക്ക് വരുകയായിരുന്ന ബസ് സ്റ്റോപ്പിൽ ആളിറങ്ങുന്നതിന് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് വാഴമുട്ടത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ബസിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി ബസിനടിയിൽപ്പെട്ടാണ് അപകടം. മുഹമ്മദ് അജാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
English Summary
A prison officer was beaten up by a prisoner in Kannur Sub Jail following a dispute over taking pills. Suhail, an accused in a rape case, beat up the assistant prison officer. In another incident at Kannur Central Jail, a Kaapa prisoner was stabbed. Manu, a native of Kottayam, was stabbed in a clash between Kottayam and Ernakulam natives who are incarcerated under the Kaapa Act.