Blackmail Arrest: യുവതിയുടെ സ്വകാര്യരംഗങ്ങൾ ഒളിച്ചിരുന്നു പകർത്തി; വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി: രണ്ടു പേർ അറസ്റ്റിൽ

Blackmail Arrest In Kannur: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങളാണ് ഇവർ ഒളിച്ചിരുന്നു പകർത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

Blackmail Arrest: യുവതിയുടെ സ്വകാര്യരംഗങ്ങൾ ഒളിച്ചിരുന്നു പകർത്തി; വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി: രണ്ടു പേർ അറസ്റ്റിൽ

അറസ്റ്റിലായ ലത്തീഫും ശമലും.

Published: 

12 Sep 2025 | 06:32 PM

കണ്ണൂർ: യുവതിയുടെ കിടപ്പറരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്.

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങളാണ് ഇവർ ഒളിച്ചിരുന്നു പകർത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇത് അറിഞ്ഞ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ മോബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിനു പിന്നാലെ ദൃശ്യങ്ങൾ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read:വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് യുവതിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി; ആൺസുഹൃത്ത് അറസ്റ്റിൽ

യുവതിയെ ഭീഷണിപ്പെടുത്തി ഇവർ പണം ആവശ്യപ്പെട്ടു. കൂടാതെ വിഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നൽകി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

Follow Us
Related Stories
Jaanmoni Das:പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി
കുറ്റിപ്പുറത്തെ വാഹനാപകടം: പരിക്കേറ്റവരുമായി പോയ ആംബുലൻസിന് ടോൾ പ്ലാസയിൽ വഴിതുറന്നു നൽകിയില്ലെന്നു പരാതി
Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
Kochi Bike Travelers Assault: കാറിന് സൈഡ് നൽകിയില്ല; ബൈക്ക് യാത്രികർക്ക് നേരെ ക്രൂരമർദനം, മുഖത്തടിച്ചു, റോഡിലിട്ട് ചവിട്ടി
Driving Test: ആഴ്ചയിൽ 5 ദിവസം ഡ്രൈവിങ് ടെസ്റ്റ്; സ്ലോട്ടുകളുടെ എണ്ണവും വർധിപ്പിച്ചു
Kerala Weather Update: മഴ വീണ്ടും വരുന്നു… യെല്ലോ അലർട്ട് മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി