Kannur Women Death: കണ്ണൂരിൽ ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തി മരിച്ചു
Kannur Women Death By Setting Fire: തിങ്കളാഴ്ച രാത്രിയാണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് പ്രവീണയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്‌മശാനത്തിൽ പ്രവീണയുടെ മൃതദേഹം സംസ്കരിക്കും.

മരണപ്പെട്ട യുവതി പ്രവീണ
കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വച്ച് യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശിനിയായ പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കേബിൾ ടിവി ഓപ്പറേറ്ററായ രാജേഷിന്റെ ഭാര്യയാണ് മരണപ്പെട്ട പ്രവീണ. ഭർത്താവിന്റെ വീട്ടിൽ രണ്ട് മക്കൾക്കൊപ്പമാണ് ഇവർ താമസിച്ചു വന്നിരുന്നത്. അതേസമയം വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പോ മറ്റ് സംശയാസ്പദമായ രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് പ്രവീണയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്‌മശാനത്തിൽ പ്രവീണയുടെ മൃതദേഹം സംസ്കരിക്കും. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ALSO READ: രക്ഷകൻ കള്ളനായി മാറി; മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ
കൊച്ചിയെ കൂട്ടബലാത്സംഗം: അമ്മുവും ജിതിനും പിടിയിൽ
കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ. രണ്ടാംപ്രതി അമ്മു എന്ന ശരണ്യയെയും നാലാംപ്രതി ജിതിനെയുമാണ് പൊലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്. രണ്ടുപ്രതികളെയും വയനാട്ടിലെ പുൽപ്പള്ളിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെ പ്രതികളെ കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിക്കും. പത്തടിപ്പാലത്തെ സ്പായിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
കേസിൽ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്ത് മാർട്ടിൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ശരണ്യയും ജിതിനും ഒളിവിലായത്. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒളിവിൽകഴിയുകയായിരുന്ന ഇരുവരെയും പിടികൂടിയത്. ഇതോടെ കേസിലെ നാലുപ്രതികളും പിടിയിലായി. ഒക്ടോബർ രണ്ടാം തീയതിയാണ് യുവതിയെ സ്പായിലേക്ക് വിളിച്ചുവരുത്തി പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. പത്തടിപ്പാലത്തെ സ്പായിൽ മാനേജരായി ജോലി അവസരമുണ്ടെന്ന് ഓൺലൈനിൽ പരസ്യം കണ്ടാണ് യുവതി സ്ഥലത്ത് എത്തിയത്.
അഭിമുഖത്തിനായിട്ടാണ് രണ്ടാംതീയതി യുവതി നേരിട്ട് സ്ഥലത്ത് എത്തിയത്. അതേദിവസം വൈകുന്നേരം തന്നെ ജോലി ലഭിച്ചെന്നും വൈകിട്ട് പാർട്ടിയുണ്ടെന്നും പറഞ്ഞ് പ്രതികൾ യുവതിയെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സ്പായിൽ ശരണ്യയടക്കം ഉണ്ടെന്ന ധൈര്യത്തിലാണ് യുവതി വൈകിട്ട് അവിടേക്ക് എത്തിയത്. കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറാണ് യുവതിയുടെ ഭർത്താവ് . ഇദ്ദേഹം ടാക്സി ഓടാൻ പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ യുവതിയെ വിളിച്ചുവരുത്തിയത്. എന്നാൽ, സ്പായിലെത്തിയ യുവതിയെ പ്രതികൾ അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
English Summary:
Taliparambu police file a case following the death of 31-year-old Praveena Mohan, who set herself on fire at her in-laws home in Padappengad, Kannur. Read full details here.