Train Service: കന്യാകുമാരി ഇരട്ടപ്പാത, ഇന്ന് മുതൽ ട്രെയിൻ ഗതാഗത ക്രമീകരണം
Train Services Schedule From March 28: തിരുവനന്തപുരം സെൻട്രൽ - കന്യാകുമാരി പാതയിൽ ഇരണിയൽ, നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലാണ് പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി മാർച്ച് 28 മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കന്യാകുമാരി ഇരട്ടിപ്പാത പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി മാർച്ച് 28 മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി പാതയിൽ ഇരണിയൽ, നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലാണ് പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനങ്ങൾ നടക്കുന്നത്.
ട്രെയിൻ ഗതാഗത നിയന്ത്രണം
പൂർണമായി റദ്ദാക്കുന്നവ
ഇന്ന് 16729 മധുര – പുനലൂർ എക്സ്പ്രസ്, നാളെയും മറ്റെന്നാളും 56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനല്ലൂർ – കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം മെമു, 16730 പുനലൂർ – മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ – കൊല്ലം പാസഞ്ചർ, 56102 കൊല്ലം – നാഗർകോവിൽ പാസഞ്ചർ.
ഭാഗികമായി റദ്ദാക്കുന്നവ
നാളെ നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട നാഗർകോവിൽ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12659) തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്നതാണ്.
മാർച്ച് 29, 30, 31 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – പുണെ ജയന്തി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും (16382)
30 വരെ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – മംഗളൂരൂ പരശുറാം എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കി, ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കുന്നതാണ്.
ഇന്നും നാളെയും മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന മംഗളൂരൂ – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ സർവീസ് റദ്ദാക്കി.
മാർച്ച് 30 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് കൊല്ലം ജംഗ്ഷനിൽ നിന്ന് നിശ്ചിത സമയത്ത് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.