Kasaragod Toll Plaza: നിർമ്മാണച്ചെലവ് 2 കോടി, 22 ദിവസം കൊണ്ട് പിരിച്ചത് 2.71 കോടി, ആരിക്കാടി ടോൾ പ്ലാസയിലെ കണക്കുകൾ പുറത്ത്

Kasaragod Arikady Toll Plaza RTI Report : ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ നിർമ്മിച്ചത്. എന്നാൽ ജനകീയ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഫെബ്രുവരി 4-ന് ഇത് അടച്ചുപൂട്ടി.

Kasaragod Toll Plaza: നിർമ്മാണച്ചെലവ് 2 കോടി, 22 ദിവസം കൊണ്ട് പിരിച്ചത് 2.71 കോടി, ആരിക്കാടി ടോൾ പ്ലാസയിലെ കണക്കുകൾ പുറത്ത്

ടോള്‍ പ്ലാസ

Published: 

03 Mar 2026 | 05:53 PM

കാസർകോട്: വൻ പ്രതിഷേധങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ വെറും 22 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 2.71 കോടി രൂപ. വിവരാവകാശ നിയമപ്രകാരം കുമ്പളയിലെ വ്യാപാരി അബ്ദുൽ ഖാദർ ഫിർഷാദ് കോട്ട നൽകിയ അപേക്ഷയ്ക്ക് മറുപടിയായി ദേശീയപാത കണ്ണൂർ മേഖല പ്രോജക്ട് ഡയറക്ടറാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

പിരിവ് കണക്കുകൾ ഇങ്ങനെ

 

ജനുവരി 12 മുതൽ ഫെബ്രുവരി 4 വരെ നടന്ന പിരിവിന്റെ വിശദാംശങ്ങൾ നോക്കിയാൽ ആകെ ലഭിച്ചത് 2.71 കോടി രൂപയാണ്. അതിൽ 2.7 കോടിയും ഫാസ്ടാഗ് വഴിയാണ്. ക്യൂആർ കോഡ് വഴി വന്നത് 26,000 രൂപ. നേരിട്ട് പണമായും കിട്ടിയിട്ടുണ്ട്. അത് 1.1 ലക്ഷത്തോളം എന്നാണ് കണക്ക്.

 

2 കോടിയുടെ നിർമ്മാണം; ഒടുവിൽ പൊളിച്ചുനീക്കൽ

 

ഏകദേശം 2 കോടി രൂപ ചെലവഴിച്ചാണ് ആരിക്കാടിയിൽ താൽക്കാലിക ടോൾ പ്ലാസ നിർമ്മിച്ചത്. എന്നാൽ ജനകീയ പ്രതിഷേധം ശക്തമായതോടെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഫെബ്രുവരി 4-ന് ഇത് അടച്ചുപൂട്ടി. നിലവിൽ ടോൾ പ്ലാസയുടെ ഭൂരിഭാഗം ഭാഗങ്ങളും പൊളിച്ചുനീക്കി കഴിഞ്ഞു. നിർമ്മാണത്തിനായി ചെലവാക്കിയ തുകയേക്കാൾ കൂടുതൽ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പിരിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്.

നവംബർ 4-ന് പിരിവ് തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ കാരണം ജനുവരി 12-നാണ് പ്രവർത്തനം ആരംഭിച്ചത്. എ.കെ.എം. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല സമരവും അനുബന്ധ അക്രമസംഭവങ്ങളും വലിയ വാർത്തയായിരുന്നു. സമരപ്പന്തൽ പൊളിച്ചുനീക്കലും അറസ്റ്റും നടന്നുവെങ്കിലും ഒടുവിൽ ജനകീയ പ്രതിഷേധത്തിന് മുന്നിൽ അധികൃതർക്ക് ടോൾ പ്ലാസ പൂട്ടേണ്ടി വന്നു.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്