പോലീസുകാരെ ആക്രമിച്ച കേസ്: ഏഴ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നാല് വർഷം കഠിന തടവ്

Seven Congress workers sentenced to four years rigorous imprisonment: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ആണ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവ്. ഇത് കൂടാതെ 91,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കാസർഗോഡ് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി. 2019-ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആകെ 10 പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്.

പോലീസുകാരെ ആക്രമിച്ച കേസ്: ഏഴ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നാല് വർഷം കഠിന തടവ്

Kasaragod Police Attack Case Verdict

Updated On: 

31 Aug 2026 | 08:58 PM

കാസർഗോഡ്: പോലീസുകാരെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ആണ് കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവ് വിധിച്ചത്. തടവ് കൂടാതെ 91,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കാസർഗോഡ് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി. 2019-ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആകെ 10 പ്രതികളാണ് ഈ കേസിൽ ഉണ്ടായിരുന്നത്.

പത്ത് പ്രതികളിൽ രണ്ടു പേർ വിദേശത്താണ്. ഒരു പ്രതി വിചാരണ നേരിട്ടില്ല. ബാക്കി ഏഴു പേരുടെ വിധിയാണ് ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങൾ സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ, സിപിഎം പ്രവർത്തകൻറെ വീടിനു സുരക്ഷ ഒരുക്കിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് വിധി.

ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചു

കോൺഗ്രസസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സതീശൻ എം കെ, സനൽ കുമാർ, ബിജിത്ത് എം, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവരെ ആണ് കോടതി ശിക്ഷിച്ചത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലക്കേസ്

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത‌്‌ലാലിനെയും (23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവത്തിൽ പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകരാണ് ഉണ്ടായിരുന്നത്. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൃപേഷ് സംഭവസ്ഥലത്തു വച്ചും, ശരത് ലാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും ആണ് മരിച്ചത്. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള രാഷ്ട്രീയ അക്രമങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇതിനെ തുടർന്ന് പ്രദേശത്തെ ഒരു സിപിഎം പ്രവർത്തകൻ്റെ വീടിന് സംരക്ഷണം ഒരുക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായി. ഈ കേസിലെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

English Summary

Court sentences seven Congress and Youth Congress workers to four years rigorous imprisonment in a case of attacking policemen following the double murder in Periya. In addition to the imprisonment, a fine of Rs. 91,000 has been imposed on seven Congress and Youth Congress workers.

Loading...
Unable to load recommendations.
Follow Us
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ