AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasaragod train travel issues: റെയിൽവേ അറിഞ്ഞില്ലേ കേരളത്തിൽ കാസർ​ഗോഡ് ഉള്ളത്? ട്രെയിനിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേട്

Kasargod train travel faces significant challenges : ഈ നീണ്ട ഇടവേളകൾ കാരണം എത്തുന്ന ട്രെയിനുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത വിധം തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് 6 മണി കഴിഞ്ഞാൽ സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വർഷങ്ങളായി തുടരുകയാണ്.

Kasaragod train travel issues: റെയിൽവേ അറിഞ്ഞില്ലേ കേരളത്തിൽ കാസർ​ഗോഡ് ഉള്ളത്? ട്രെയിനിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേട്
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Aswathy Balachandran
Aswathy Balachandran | Published: 06 Feb 2026 | 09:33 PM

കാസർകോട്: അഞ്ച് മിനിറ്റ് ഇടവേളകളിൽ മെട്രോ ട്രെയിനുകൾ കുതിച്ചുപായുന്ന ആധുനിക കാലത്തും, ഒരു ട്രെയിനിനായി മൂന്ന് മണിക്കൂർ വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് കാസർകോട്ടുകാർ. അയൽജില്ലയായ കണ്ണൂരിലോ തൊട്ടടുത്ത നഗരമായ മംഗളൂരുവിലോ ഇല്ലാത്ത വിധത്തിലുള്ള കടുത്ത യാത്രാദുരിതമാണ് കാസർകോട് ജില്ലയോട് റെയിൽവേ അധികൃതർ കാണിക്കുന്നത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയതയാണ് യാത്രക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. മംഗളൂരുവിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരണമെങ്കിൽ പലപ്പോഴും ട്രെയിനുകൾ തമ്മിൽ മൂന്ന് മണിക്കൂറിലധികം ഇടവേളയുണ്ട്. രാവിലെ 11.05-നുള്ള ഇന്റർസിറ്റി കഴിഞ്ഞാൽ പിന്നെ 1.55-നാണ് ചെന്നൈ മെയിൽ. വൈകിട്ട് 6.15-നുള്ള മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ രാത്രി 11.45-ലെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് വരെ പ്രതിദിന വണ്ടികളില്ല.

ഈ നീണ്ട ഇടവേളകൾ കാരണം എത്തുന്ന ട്രെയിനുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത വിധം തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് 6 മണി കഴിഞ്ഞാൽ സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ വർഷങ്ങളായി തുടരുകയാണ്.

കോഴിക്കോട് നിന്നും വൈകിട്ട് 6.05-ന് നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ കാസർകോട് ഭാഗത്തേക്ക് മറ്റ് പ്രതിദിന ട്രെയിനുകളില്ല. ഏകദേശം ഒൻപതോളം ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്. ഇതിൽ ചിലതെങ്കിലും കാസർകോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടിയാൽ ജില്ലയിലെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനായുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

 

പരിഹാരമാർഗങ്ങൾ അവഗണിക്കുന്നു

 

ട്രെയിനുകൾ നിർത്തിയിടാൻ മംഗളൂരുവിലും കാസർകോട്ടും സൗകര്യമില്ലെന്ന സാങ്കേതിക വാദമാണ് റെയിൽവേ ഉയർത്തുന്നത്. എന്നാൽ റെയിൽവേയുടെ പക്കൽ വിശാലമായ ഭൂമിയുള്ള നീലേശ്വരം, ഉള്ളാൾ തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിനുകൾ രാത്രി നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാവുന്നതാണ്.

Follow Us