AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു

Pathanamthitta Koodal Fake Case: തങ്ങളുടെ മക്കളെ ഒന്ന് കാണുവാൻ അകത്തോട്ട് കയറ്റാൻ പറഞ്ഞിട്ടും കേട്ടില്ല. അത്രയും ദ്രോഹമാണ് ചെയ്തത്. കേസ് കൊടുത്ത സമയത്ത് ഇവർ ആ പെൺകുട്ടിയെ ഒന്ന് പരിശോധിക്കേണ്ടേ അതൊക്കെയല്ലേ നിയമം. തോന്നിയപോലെ എന്തും ചെയ്തിട്ട് ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയുന്നതാണോ നിയമം എന്നും ചോദിക്കുന്നു...........

Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
Koodal Fake NewsImage Credit source: Getty Images
Ashli C
Ashli C | Published: 06 Jul 2026 | 03:04 PM

പത്തനംതിട്ട: കൂടലിൽ പതിമൂന്നുകാരി സഹപാഠികളിൽ നിന്നും പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത വളരെ ഗൗരവകരമായ ആണ് സംസ്ഥാനം ഉറ്റുനോക്കിയിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ പരാതി വ്യാജമാണ് എന്നറിഞ്ഞതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇരയാക്കപ്പെട്ടവരിൽ നിന്നും ഉയർന്നു വരുന്നത്. വിഷയത്തിൽ പോലീസിനെതിരെ കസ്റ്റഡിയിൽ എടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കൾ ആണ് രംഗത്തെത്തിയിരിക്കുന്നത്. പരാതിക്ക് പിന്നാലെ കുട്ടികളെ പിടിച്ചുകൊണ്ടുപോയ പോലീസ്, സ്റ്റേഷനിൽ വലിച്ചു വലിയ രീതിയില്‍ മോശമായ പെരുമാറ്റമാണ് ഉണ്ടായത് എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

തങ്ങളുടെ മക്കൾ ഇനി പഠിക്കാൻ പോകില്ലെന്നാണ് വിഷമത്തോടെ പറഞ്ഞതെന്നും മാതാപിതാക്കൾ. വളരെ മോശമായി ആർക്കും സഹിക്കാൻ സാധിക്കാത്ത അവഗണനയാണ് തങ്ങൾ പോലീസ് സ്റ്റേഷനിൽ നിന്നും നേരിട്ടത്. ശനിയാഴ്ച ദിവസം പെയ്ത മഴ മുഴുവൻ ഞങ്ങൾക്ക് നനയേണ്ടി വന്നു. തങ്ങളുടെ കുട്ടികളെ അതിനകത്ത് കേറ്റിയിട്ട് ഇവർ എന്ത് ചെയ്യും എന്ന് അറിയില്ലായിരുന്നു. ഉപദ്രവിക്കുന്നുണ്ടോ എന്ന് പോലും അറിയാൻ സാധിക്കുന്നില്ല. ഞങ്ങളെല്ലാവരും അകത്തേക്ക് ചെന്നപ്പോൾ നിങ്ങൾ പോ എന്ന് പറഞ്ഞ് പട്ടികളെപ്പോലെ ആട്ടിപ്പായിപ്പിച്ചു എന്നും മാതാപിതാക്കൾ ആരോപിച്ചു.

ALSO READ:ലൈംഗികാതിക്രമം നടന്നിട്ടില്ല; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്

തങ്ങളുടെ മക്കളെ ഒന്ന് കാണുവാൻ അകത്തോട്ട് കയറ്റാൻ പറഞ്ഞിട്ടും കേട്ടില്ല. അത്രയും ദ്രോഹമാണ് ചെയ്തത്. കേസ് കൊടുത്ത സമയത്ത് ഇവർ ആ പെൺകുട്ടിയെ ഒന്ന് പരിശോധിക്കേണ്ടേ അതൊക്കെയല്ലേ നിയമം. തോന്നിയപോലെ എന്തും ചെയ്തിട്ട് ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയുന്നതാണോ നിയമം എന്നും ചോദിക്കുന്നു. അതേസമയം സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പോലീസിൽ നിന്നും മർദ്ദനത്തിനിരയായ 20 വയസ്സുകാരൻ പോലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയതായും റിപ്പോർട്ട് ഉണ്ട്.

അതേസമയം പീഡിപ്പിക്കപ്പെട്ടു എന്ന് പറയാതി നൽകിയ 13 വയസ്സുകാരിയുടെ പരാതിയിലെ ദുരൂഹത നീക്കുന്നതിന് വേണ്ടി വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനമെടുത്തത്.പോക്സോ കേസ് ആയതുകൊണ്ട് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ട് മാത്രം കേസ് അവസാനിപ്പിച്ചാൽ മതിയെന്നാണ് പോലീസ് സ്വീകരിക്കുന്ന നിലപാട്. പെൺകുട്ടി ഇത്തരത്തിൽ ഒരു പരാതി നൽകാൻ ഇടയായ സാഹചര്യം പരിശോധിച്ചു കേസുമായി ബന്ധപ്പെട്ട എല്ലാവിധ ദുരൂഹതകളും പൂർണമായി പുറത്തുകൊണ്ടുവരുവാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നു.

കൂടാതെ 13 വയസ്സുകാരിയെ കൗൺസിലിങ്ങിന് വിധേയമാക്കാനും നീക്കം. ഇതിനുശേഷം ഒരിക്കൽക്കൂടി മൊഴി രേഖപ്പെടുത്തി മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. നിലവിൽ സി ഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ് പെൺകുട്ടി കഴിയുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പോലീസ് റിപ്പോർട്ട്. പെൺകുട്ടിയും മയക്കുമരുന്നിന് അടിമപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്. ലൈംഗികമായി പീഡിപ്പികപ്പെട്ടു എന്ന് പറഞ്ഞ് 10 വ്യക്തികളുടെ പേരായിരുന്നു 13 കാരി വെളിപ്പെടുത്തിയത്. ഇതിനു പ്രകാരം പോലീസ് പത്ത് പേരെയും കണ്ടെത്തിയിരുന്നു ഇതിൽ നിന്നും ആറുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരെ പ്രായപൂർത്തിയാകാത്ത കുട്ടികളും ഉണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ പോലീസ് രണ്ട് എഫ്ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തത് ജൂനിയർ ജസ്റ്റിസ് പ്രകാരമായിരുന്നു പോലീസ് കേസ് രേഖപ്പെടുത്തിയത്. പെൺകുട്ടി ആരോപണം ഉന്നയിച്ച വിദ്യാർത്ഥികൾ എല്ലാം ഇതേ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ മറ്റു വിദ്യാർത്ഥികളാണ്.

ENGLISH SUMMARY

The state was taking the news that a 13-year-old girl was being molested by her classmates very seriously. However, in the coming days, when it was learned that the complaint was false, a large-scale protest was raised by the victims.

Follow Us