Kattakkada Gold Theft: 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കാട്ടാക്കടയിൽ ക്രിസ്മസ് തലേന്ന് കുടുംബം പള്ളിയിൽ പോയപ്പോൾ മോഷണം
Kattakkada Gold Theft: രാത്രി 9 മണിയോടെ പള്ളിയിൽ നിന്നും ഷൈനിന്റെ ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്....

Kattakkada Gold Theft
തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ മോഷണം. ഒരു കുടുംബത്തിലെ 60 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. ക്രിസ്മസ് തലേന്ന് രാത്രിയിലാണ് വൻ മോഷണം നടന്നത്. കുടുംബം പള്ളിയിൽ പോയ സമയത്താണ് മോഷണം ഉണ്ടായത്.കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടില്‍നിന്നാണ് 60 പവൻ കവർന്നത്.
മുൻവശത്തെ വാതിൽ പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. ബുധനാഴ്ച വൈകിട്ട് ആറുമണിക്കും ഒൻപതു മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. രാത്രി 9 മണിയോടെ പള്ളിയിൽ നിന്നും ഷൈനിന്റെ ഭാര്യ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ALSO READ:പത്മനാഭസ്വാമി ക്ഷേത്രത്തെയും ഉന്നം വെച്ചു! കണ്ണുവെച്ചത് 1000 കോടിയിലേക്ക്
കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങളും ഷൈനിന്റെ വിദേശത്തുള്ള ഭാര്യ സഹോദരിയുടെ ആഭരണങ്ങളും ഉൾപ്പെടെ നഷ്ടമായി. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെ എന്നാണ് പോലീസ് സംശയിക്കുന്നത്. ഫ്യൂസ് ഊരിയിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.