AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Mayor: തൃശൂരിലെ സസ്‌പെന്‍സുകള്‍ക്ക് വിരാമം; ഡോ. നിജി ജസ്റ്റിന്‍ മേയര്‍, എ പ്രസാദ് ഡെപ്യൂട്ടി മേയര്‍

Dr. Niji Justin Thrissur Corporation Mayor: തൃശൂര്‍ കോര്‍പറേഷന്‍ മേയറായി ഡോ. നിജി ജസ്റ്റിനെ തിരഞ്ഞെടുത്തു. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. പാര്‍ട്ടിയുടെയും കൗണ്‍സിലര്‍മാരുടെയും അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് ഡിസിസി

Thrissur Mayor: തൃശൂരിലെ സസ്‌പെന്‍സുകള്‍ക്ക് വിരാമം; ഡോ. നിജി ജസ്റ്റിന്‍ മേയര്‍, എ പ്രസാദ് ഡെപ്യൂട്ടി മേയര്‍
Dr Niji JustinImage Credit source: Facebook - Niji Justin
Jayadevan AM
Jayadevan AM | Published: 25 Dec 2025 | 01:05 PM

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മേയറായി ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിനെ തിരഞ്ഞെടുത്തു. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. പാര്‍ട്ടിയുടെയും കൗണ്‍സിലര്‍മാരുടെയും അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ടേം വ്യവസ്ഥ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 19 വനിതാ കൗണ്‍സിലര്‍മാരുണ്ട്. എല്ലാവരും അര്‍ഹരാണെന്നും, മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തീരുമാനമെന്നും തൃശൂര്‍ ഡിസിസി അറിയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയാണ് തീരുമാനമെടുത്തതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

നേരത്തെ, തൃശൂരിലെ മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ കാര്യമായ തര്‍ക്കങ്ങളില്ലാതെ മേയറെ തിരഞ്ഞെടുക്കാന്‍ സാധിച്ചു. ലാലി ജയിംസ്, സുബി ബാബു എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

ഏതാനും കൗണ്‍സിലര്‍മാര്‍ക്കും ലാലിക്കും, സുബിക്കും പിന്നാലെ അണിനിരന്നതാണ് അനിശ്ചിതത്വത്തിലേക്ക് നയിച്ചത്. കൊച്ചിയിലെ പോലെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഈ ആവശ്യം. ഒടുവില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ മേയറെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

Also Read: Thiruvananthapuram Mayor: ആരാകും തിരുവനന്തപുരം മേയര്‍? തീരുമാനം ഉടനറിയാം; ആര്‍ ശ്രീലേഖയ്ക്ക് സാധ്യത

സംഘടനാരംഗത്തും, ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമായ നിജി ജസ്റ്റിന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായാണ് രംഗത്തിറങ്ങിയത്. കിഴക്കുംപാട്ടുകരയില്‍ നിന്ന് 514 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് 413 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ പ്രസാദ് ജയിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പ്രസാദിന്റെ പേരാണ് പരിഗണിച്ചിരുന്നത്.

തിരുവനന്തപുരത്ത് ആരാകും മേയര്‍?

തിരുവനന്തപുരം കോര്‍പറേഷനിലെ മേയറെ എന്‍ഡിഎ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, വിവി രാജേഷ് എന്നിവരാണ് പരിഗണനയില്‍. ഇതില്‍ ശ്രീലേഖയ്ക്കാണ് മുന്‍ഗണന.