G Sudhakaran: പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റി – ജി സുധാകരൻ

G. Sudhakaran Slams Saji Cherian : സജി ചെറിയാന് പങ്കില്ലാത്ത ഒരു കച്ചവടവും മേഖലയിൽ ഇല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്നെ സൈക്കോപാത്ത് എന്ന് വിളിച്ചാൽ ജെയിംസ് സാമുവൽ, സജി ചെറിയാന്റെ ക്രിമിനൽ സംഘത്തിൽ പെട്ട ആളാണെന്നും സുധാകരൻ പറഞ്ഞു. 63 വർഷത്തെ സിപിഎം അംഗത്വം ഉപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ച സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. പാർട്ടിയുടെ പൊതു പരിപാടികളിൽ തന്നെ നിരന്തരം അവഗണിച്ചതും എംവി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ല എന്ന് പരസ്യമായി പറഞ്ഞതും ഇതിന് കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞു.

G Sudhakaran: പൊളിറ്റിക്കൽ ക്രിമനലുകളുടെ ഹെഡ്ക്വാർട്ടേഴ്സായി ചെങ്ങന്നൂരിനെ മാറ്റി - ജി സുധാകരൻ

G Sudhakaran

Published: 

28 Mar 2026 | 04:08 PM

ആലപ്പുഴ: വിവാദപ്രസ്താവനകൾക്ക് പിന്നാലെ വീണ്ടും പുതിയ ആരോപണങ്ങളുമായി മുൻ മന്ത്രി ജി സുധാകരൻ രംഗത്ത്. ആറു പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് മുന്നണിയിലേക്ക് എത്തിയ അദ്ദേഹം, അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി മത്സരിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയർത്തുന്നത്.

ഇപ്പോൾ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനങ്ങളും ആയാണ് സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്. ചെങ്ങന്നൂരിനെ പൊളിറ്റിക്കൽ ക്രിമിനലുകളുടെ ഹെഡ് ക്വാർട്ടർസായി സജി ചെറിയാൻ മാറ്റിയെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെയാണ് സജി ചെറിയാൻ നേതാക്കൾ ആക്കിയത്.

Also Read – വിധി എഴുത്തിന് ഇനി 12 ദിവസങ്ങൾ മാത്രം; വോട്ടുകൾ ഉറപ്പിക്കാൻ മുന്നണികൾ

സജി ചെറിയാന് പങ്കില്ലാത്ത ഒരു കച്ചവടവും മേഖലയിൽ ഇല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്നെ സൈക്കോപാത്ത് എന്ന് വിളിച്ചാൽ ജെയിംസ് സാമുവൽ, സജി ചെറിയാന്റെ ക്രിമിനൽ സംഘത്തിൽ പെട്ട ആളാണെന്നും സുധാകരൻ പറഞ്ഞു. 63 വർഷത്തെ സിപിഎം അംഗത്വം ഉപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ച സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. പാർട്ടിയുടെ പൊതു പരിപാടികളിൽ തന്നെ നിരന്തരം അവഗണിച്ചതും എംവി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ല എന്ന് പരസ്യമായി പറഞ്ഞതും ഇതിന് കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികാഘോഷിച്ചടങ്ങിൽ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും ഇത്തവണ സീറ്റ് നൽകാത്തതും പാർട്ടിയിൽ അഴിമതിക്കാരും മാഫിയ രാഷ്ട്രീയക്കാരും പിടിമുറുക്കുന്നതിലും അമർഷമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാൻ ആകാത്ത സാഹചര്യമാണ് സിപിഎമ്മിൽ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കും ക്രിമിനൽ രാഷ്ട്രീയത്തിനും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴയിൽ മത്സരിക്കാൻ തീരുമാനിച്ചത് യുഡിഎഫിന്റെ പിന്തുണ സുധാകരൻ ഉണ്ടാകുമെന്ന് ഉറപ്പായതോടെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമായിരിക്കുകയാണ്.

Follow Us
എഞ്ചിനീയർ ഒരു മാന്യനാണ്! റോഡ് പണിക്ക് KSRTC-ക്ക് പ്രത്യേകം സ്ഥലം കൊടുത്തെല്ലോ
നടി ഗ്രേസ് ആൻ്റണിയുടെ പുതിയ കാർ കണ്ടോ
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്