AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026 Live : വിധി എഴുത്തിന് ഇനി 12 ദിവസങ്ങൾ മാത്രം; വോട്ടുകൾ ഉറപ്പിക്കാൻ മുന്നണികൾ

Kerala Assembly Election 2026 Live Updates : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടെടുപ്പിനായി ഇനി വെറും 12 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മുന്നണികൾ തങ്ങളുടെ പ്രചാരണം അടുത്തഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥാനാർഥികളുടെ പ്രാചരണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് കേരളത്തിലെ കാലാവസ്ഥയാണ്

Jenish Thomas
Jenish Thomas | Updated On: 28 Mar 2026 | 09:07 AM
Kerala Assembly Election 2026 Live : വിധി എഴുത്തിന് ഇനി 12 ദിവസങ്ങൾ മാത്രം; വോട്ടുകൾ ഉറപ്പിക്കാൻ മുന്നണികൾ
Kerala Assembly Election 2026

LIVE NEWS & UPDATES

  • 28 Mar 2026 09:07 AM (IST)

    കെ സുധാകരൻ പേരാവൂരിൽ; സണ്ണി ജോസഫിനായി പ്രചാരണം

    ഒടുവിൽ പേരാവൂരിൽ സണ്ണി ജോസഫിൻറെ പ്രചാരണത്തിനെത്തി കെ സുധാകരൻ. കണ്ണൂരിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പേരാവൂരിൽ ഉൾപ്പെടെ കെ സുധാകരൻ അനുകൂലികൾ പോസ്റ്റർ പതിച്ചിരുന്നു. എല്ലാ ദുഖങ്ങളിലും കഷ്ടപ്പാടുകളിലും സഹായിയായി നിങ്ങളോടൊപ്പം നിൽക്കുന്ന നേതാവാണ് സണ്ണി ജോസഫെന്ന് കെ സുധാകരൻ പറഞ്ഞു.

  • 28 Mar 2026 08:19 AM (IST)

    ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‍ലിം ലീഗിൽ ചേർന്നു

    സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മുസ്ലിം ലീഗ് സ്വീകരിക്കുന്ന വിശ്വമാനവിക നിലപാടുകളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതായി ഹരിഗോവിന്ദൻ പറഞ്ഞു.

  • 28 Mar 2026 08:14 AM (IST)

    പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

    എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരി എത്തും. സ്വരാജ് റൗണ്ടിൽ വെച്ചുള്ള റോഡ് ഷോയ്ക്ക് പിന്നാലെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. Read More

  • 28 Mar 2026 08:10 AM (IST)

    പ്രചാരണം അടുത്തഘട്ടത്തിലേക്ക്

    നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാചരണം അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ചു. പ്രചാരണത്തിനായി പ്രധാനമന്ത്രിയും സ്റ്റാർ ക്യാമ്പയിനർമാർ രംഗത്തേക്ക്. റോഡ് ഷോയും വീടുകൾ കയറിയുള്ള രണ്ടാം ഘട്ടം പ്രചാരണവുമായി സ്ഥാനർഥികൾ മുന്നോട്ട് പോകുന്നു

കൊടും ചൂടിൽ പ്രചാരണ ചൂട് ഒട്ടും കുറയ്ക്കാതെ പാർട്ടികളും സ്ഥാനാർഥികളും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനായി ഇനി 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർഥികളും മുന്നണികളും അവരുടെ പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തത്സമയ വിവരണം ചുവടെ

Published On - Mar 28,2026 8:00 AM

Follow Us