Kerala Assembly Election 2026: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000, പെന്‍ഷന്‍ 3,000; യുഡിഎഫ് പ്രകടന പത്രിക പുറത്ത്

Kerala Assembly Election 2026 UDF Manifesto Key Announcements: വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് യുഡിഎഫിന്റെ പത്രിക എത്തിയത്. ഇന്ദിര ഗ്യാരന്റി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ യുഡിഎഫ് മുന്നോട്ടുവെക്കുന്നു. സാമൂഹിക പെന്‍ഷന്‍ 3,000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. സാമ്പത്തികമായി സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്തുക ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ നീക്കം.

Kerala Assembly Election 2026: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000, പെന്‍ഷന്‍ 3,000; യുഡിഎഫ് പ്രകടന പത്രിക പുറത്ത്

വോട്ടര്‍മാരുമായി സംസാരിച്ച് വിഡി സതീശന്‍

Edited By: 

Arun Nair | Updated On: 27 Apr 2026 | 08:56 AM

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ശബരിമല ആചാര സംരക്ഷണത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് പ്രകടന പത്രിക. സാമൂഹിക സുരക്ഷ പെന്‍ഷന്‍ അവകാശമായി പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. കര്‍ഷകര്‍ക്കും പ്രത്യേക പരിഗണന നല്‍കിയാണ് പത്രിക.

വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കുമായി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് യുഡിഎഫിന്റെ പത്രിക എത്തിയത്. ഇന്ദിര ഗ്യാരന്റി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ യുഡിഎഫ് മുന്നോട്ടുവെക്കുന്നു. സാമൂഹിക പെന്‍ഷന്‍ 3,000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. സാമ്പത്തികമായി സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്തുക ലക്ഷ്യമിട്ടാണ് യുഡിഎഫിന്റെ നീക്കം.

ALSO READ: പന്നിയങ്കരയിൽ ടോൾനിരക്ക് കൂടി; നിയന്ത്രണങ്ങളിൽ മാറ്റം

യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍

  1. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3,000 രൂപയാക്കും
  2. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര
  3. കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ
  4. എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്
  5. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
  6. യുവാക്കള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനായി പലിശ രഹിതമായി 5,00,00 വായ്പ
  7. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം
  8. സാമൂഹിക സുരക്ഷ പെന്‍ഷന്‍ അവകാശമാക്കും
  9. സംസ്ഥാനത്ത് മുഴുവന്‍ ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കും
  10. റബര്‍ താങ്ങുവില 300 രൂപയാക്കും
  11. ആശാ വര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കും
  12. ക്യാമ്പസുകളിലെ റാഗിങ് തടയുന്നതിനായി, റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട
  13. സിദ്ധാര്‍ഥിന്റെ പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കും
  14. ദേവസ്വം ബോര്‍ഡിലെ അഴിമതി തടയാന്‍ പ്രത്യേക വകുപ്പുകള്‍
  15. ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ആശ്രയ പദ്ധതി പരിഷ്‌കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും
  16. അന്ത്യോദയ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യ നിര്‍മാര്‍ജനം
  17. അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍ കാര്‍ഡ്
  18. സൗജന്യ റേഷന്‍

 

Loading...
Unable to load recommendations.
Follow Us
Related Stories
പാലക്കാട്ട് എടിഎമ്മിൽ നിന്ന് പണമെടുത്തിറങ്ങിയ വയോധികന്റെ 40000 രൂപ പട്ടാപ്പകൽ തട്ടിപ്പറിച്ചു
പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
Kerala Weather Update : കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്