Kerala Assembly Election 2026: വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; സംഭവം തൃശ്ശൂരിൽ
Thrissur Vaniampara Polling Booth Death: രാവിലെ 10.45-നായിരുന്നു ദാരുണമായ സംഭവം. ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് തൊട്ടുപിന്നാലെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതം ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രതീകാത്മക ചിത്രം
തൃശ്ശൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ (Kerala Assembly Election 2026) വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തൃശ്ശൂർ വാണിയംപാറയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആളാണ് കുഴഞ്ഞുവീണു മരിച്ചത്.
ALSO READ: കള്ളവോട്ടും ഒളിക്യാമറയും…ഉച്ചവരെ പോളിങ് സംഭവബഹുലം; കേരളം വിധിയെഴുതുന്നു
കൊമ്പട രാമൻചിറ സ്വദേശി വിനോദ് (65) ആണ് മരിച്ചത്. രാവിലെ 10.45-നായിരുന്നു ദാരുണമായ സംഭവം. ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് തൊട്ടുപിന്നാലെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി പ്രാഥമിക ശുശ്രൂഷ നൽകി. എന്നാൽ അദ്ദേഹം അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണകാരണം വ്യക്തമല്ല. ഭാര്യ മല്ലിക. കടുത്ത ചൂടിനെ തുടർന്നോ ഹൃദയാഘാതമോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.