Kerala By Election : 50000 രൂപയിലധികമുള്ള തുക കൊണ്ടുപോകാൻ രേഖകൾ വേണം; വയനാട്ടിൽ പരിശോധന ശക്തം

Kerala By Election Tight Security in Wayanad : ലോക്സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ശക്തമായ പരിശോധന. നവംബർ 13നാണ് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ്.

Kerala By Election : 50000 രൂപയിലധികമുള്ള തുക കൊണ്ടുപോകാൻ രേഖകൾ വേണം; വയനാട്ടിൽ പരിശോധന ശക്തം

പണം (Image Credits - SOPA Images/ Getty Images)

Published: 

20 Oct 2024 | 03:34 PM

ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ പരിശോധന ശക്തമാക്കി. ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം തുടങ്ങി സർവസന്നാഹങ്ങളുമായാണ് ജില്ലയിൽ പരിശോധന നടക്കുന്നത്. നവംബർ 13നാണ് വയനാട് ഉപതിരഞ്ഞെടുപ്പ്. വയനാടിനൊപ്പം ചേലക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിൽ ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർത്ഥി. സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥിയായും നവ്യ ഹരിദാസ് ബിജെപി സ്ഥാനാർത്ഥിയായും മത്സരിക്കും.

വോട്ടർമാർക്ക് പണമോ മദ്യമോ മറ്റ് പാരിതോഷികങ്ങളോ നൽകി വോട്ട് പിടിക്കുന്നതിനെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും നടപടിയെടുക്കും. വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടത്തും. പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ വാഹനങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കർശന പരിശോധനകൾ നടത്തും. 50,000 രൂപയ്ക്ക് മുകളിലുള്ള പണം കൊണ്ടുപോകാൻ മതിയായ രേഖകൾ കയ്യിലുണ്ടാവണം. മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കും മതിയായ രേഖകൾ കയ്യിൽ കരുതണം.

Also Read : Wayanad By-Election 2024: കോൺ​ഗ്രസ് കോട്ട പൊളിക്കാൻ ഇടതുമുന്നണി; വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥി

ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളുടെ തീയതി എ ഈ മാസം 15നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും ഇതേ ദിവസം തന്നെ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചിരുന്നു. ഇതോടെയാണ് വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

പ്രിയങ്കാ ​ഗാന്ധിയെ വയനാട്ടിൽ പരാജയപ്പെടുത്തുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. വയനാട്ടിൽ നിന്ന് മുമ്പ് തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവസമ്പത്തുണ്ട്. ആത്മവിശ്വാസവുമുണ്ട്. മുൻപ് വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ പരാജയപ്പെട്ടത് 20,400 വോട്ടുകൾക്കാണ്. അതുകൊണ്ട് തന്നെ ജയിക്കാനുള്ള വാശിയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നുറപ്പാണ്. ഇന്ദിരാ ഗാന്ധി, രാഹുൽ ഗാന്ധി, കെ കരുണാകരൻ എന്നിവർ മുമ്പ് പരാജയത്തിന്റെ രുചി അറിഞ്ഞവരാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍