Doctors strike: ഡോക്ടർമാരുടെ സമരം: ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ; നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ്
Kerala Doctors' Strike Govt Declares Dies Non: ഒപി സേവനങ്ങളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും മുടങ്ങിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്.

Doctors Strike
തിരുവനന്തപുരം: ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ. ഒപി ബഹിഷ്‌കരണവും ശസ്ത്രക്രിയകൾ മാറ്റിവെച്ചുമുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ കടുത്ത നടപടി.
സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരുടെ പട്ടിക പഞ്ചിങ് അറ്റന്റൻസ് സ്റ്റേറ്റ്‌മെന്റ് സഹിതം അടിയന്തരമായി ഹാജരാക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. സമരത്തിൽ ഏർപ്പെട്ടിട്ടുള്ള ദിവസങ്ങളിൽ നോ വർക്ക്, നോ പേ എന്ന തത്വം ബാധകമാകും. ഈ കാലയളവ് സേവന കാലയളവായി കണക്കാക്കില്ല. പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.
രോഗികൾ ദുരിതത്തിൽ
ഒപി സേവനങ്ങളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും മുടങ്ങിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്. ആയിരക്കണക്കിന് പാവപ്പെട്ട രോഗികളാണ് ചികിത്സ ലഭിക്കാതെ വലയുന്നത്.
ALSO READ:ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ
അക്കാഡമിക് ചുമതലകളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കുന്നത് മെഡിക്കൽ വിദ്യാർത്ഥികളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.