Actress Assault Case: 2 പ്രതികളുടെ അപ്പീൽ കൂടി തള്ളി! നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തിൽ തിരിച്ചടി
Actress Assault Case: യുവ നടി കാറിൽ വച്ച് നേരിട്ട അതിക്രമവും പിന്നീട് അതിനെ ദൃശ്യങ്ങൾ പകർത്തിയതും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയിൽ കണക്കിലെടുക്കുകയാണെങ്കിൽ മരവിപ്പിക്കാൻ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല എന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരീക്ഷിക്കുന്നത്............
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടു പ്രതികൾ കൂടി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസിലെ അഞ്ചാംപ്രതിയായ വടിവാൾ സലിം ആറാം പ്രതിയായ പ്രദീപ് എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത് എന്ന് റിപ്പോർട്ട്. കുറ്റകൃത്യത്തിൽ രണ്ട് പ്രതികളും സജീവമായി പങ്കെടുത്തവരാണ് എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
യുവ നടി കാറിൽ വച്ച് നേരിട്ട അതിക്രമവും പിന്നീട് അതിനെ ദൃശ്യങ്ങൾ പകർത്തിയതും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയിൽ കണക്കിലെടുക്കുകയാണെങ്കിൽ മരവിപ്പിക്കാൻ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല എന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിരീക്ഷിക്കുന്നത്.
ALSO READ:ശബരിമല സ്വർണ്ണക്കൊള്ള; പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ
പൊതുജന താൽപര്യവും സമൂഹത്തിൽ ഉണ്ടാകുന്ന ആഘാതവും…
അതേസമയം കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി നേരത്തെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.. എന്നാൽ ഇതും ഹൈക്കോടതി തള്ളി. 20 വർഷത്തെ കഠിന തടവിന് വിധിച്ച ഹൈക്കോടതിയുടെ വിധിയിൽ നിയമവിരുദ്ധമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ലെന്നും പൊതുജന താൽപര്യവും സമൂഹത്തിൽ ഉണ്ടാകുന്ന ആഘാതവും പരിഗണിക്കുകയാണെങ്കിൽ ശിക്ഷ മരവിക്കാൻ തക്കതായിട്ടുള്ള യാതൊരു അസാധാരണമായ സാഹചര്യവും പ്രതീക്ഷ കോടതിയിൽ ശിക്ഷാവിധി മരിപ്പിക്കണമെന്ന് ആവശ്യത്തിൽ ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നായിരുന്നു ഒന്നാം പ്രതിയുടെ ഹർജി പരിഗണിക്കവേ കോടതിയുടെ നിരീക്ഷണം.
ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഹൈക്കോടതി പൾസർ സുനിയുടെ ശിക്ഷ വിധി മരിപ്പിക്കണമെന്ന് ആവശ്യം തള്ളിയത്. എട്ടു വർഷത്തോളമായി പ്രതി ജയിലിൽ കഴിയുന്നു എന്നത് മാത്രം ശിക്ഷൈവിധി മരവിപ്പിക്കാനുള്ള ഒരു അസാധാരണമായ സാഹചര്യമായി കണക്കാക്കാൻ സാധിക്കില്ല എന്നും പ്രതിക്കെതിരെ ഗുരുതരമായ 11 മറ്റ് ക്രിമിനൽ കേസുകൾ കൂടി നിലവിലുണ്ട്. മുൻപ് ജാമ്യത്തിലിറങ്ങിയ സമയത്ത് ഹോട്ടലിൽ അടിപിടി ഉണ്ടാക്കി ജാമ്യവസ്ഥകൾ ലംഘിച്ചതെന്നും കോടതി നിരീക്ഷിച്ചു.
കൂടാതെ ഇരയായ നടിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ പ്രൊഫൈൽ പ്രതിയുടെതുമായി പൊരുത്തപ്പെടുന്നത് ഉൾപ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ വിചാരണ കോടതിയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് വിചാരണ കോടതി പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രീ ട്രയൽ ഘട്ടത്തിലുള്ള കുറ്റം തെളിയുന്നത് വരെ നിരപരാധിയാണെന്ന് ആനുകൂല്യം പോലും പ്രതിക്ക് ലഭിക്കില്ല.
ഒരു പ്രതിയുടെ ശിക്ഷ മരവിപ്പിക്കണമെങ്കിൽ അതിന് ശക്തമായ കാരണങ്ങൾ വേണം. പണം വാങ്ങിച്ചു കൊണ്ട് ഒരു സ്ത്രീയെ ആസൂത്രിതമായി ലൈംഗികമായ പീഡനത്തിനിരയാക്കുകയും ആ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നത് അതീവ ക്രൂരവും അപചയവും മായുള്ള കുറ്റകൃത്യം ആണെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്ക് മേലുള്ള കടന്നുകയറ്റം ആണെന്നും ആണ് കോടതിയുടെ നിരീക്ഷണം.
ENGLISH SUMMARY
The High Court has rejected the petition filed by the accused in the actress attack case seeking to freeze the sentence. The High Court has also rejected the petition filed by two other accused. The court has rejected the petition of the fifth accused in the case, Vadiwal Salim, and the sixth accused, Pradeep, according to the report.