Kerala Floods : പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ, എം.വി.ഡി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

MVD Officer Suspended After Issuing Fine : പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ  വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ മോട്ടോർ വെഹിക്കിൾ  ഡിപ്പാർട്ട്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ്  നടപടി എടുത്തിരിക്കുന്നത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ്  പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ   പിടികൂടി ഫൈൻ ചുമത്തിയത്.

Kerala Floods : പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ, എം.വി.ഡി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം

Published: 

07 Aug 2026 | 03:44 PM

അടൂർ : പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ  വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ മോട്ടോർ വെഹിക്കിൾ  ഡിപ്പാർട്ട്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥനായ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ്  നടപടി എടുത്തിരിക്കുന്നത്. അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ്  പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥൻ   പിടികൂടി ഫൈൻ ചുമത്തിയത്. ആറന്മുളയിലെ പ്രളയബാധിത പ്രദേശങ്ങളിൽ  ആളുകളെ രക്ഷപ്പെടുത്തുന്നതിനും  മറ്റും സജീവമായി രംഗത്തുണ്ടായിരുന്ന വാഹനമാണ് നടപടി നേരിട്ടത്.

വാഹനത്തിൽ അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനും  പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും ആണ്  ഉദ്യോഗസ്ഥൻ പിഴ ഈടാക്കിയത്. ഈ രണ്ട് നിയമലംഘനങ്ങൾക്കുമായി ഏകദേശം 7000 രൂപയാണ്  പിഴ ചുമത്തിയത്. എന്നാൽ പിന്നീട് പൊലൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് തുടർന്ന്  പിഴത്തുക അയ്യായിരത്തി ഇരുന്നൂറ്റി അമ്പതു രൂപയായി കുറച്ചു നൽകുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായ വാഹനത്തിനെതിരെ നടപടി എടുത്തതിൽ വ്യാപകമായ പ്രതിഷേധവും വിമർശനങ്ങളും ഉയർന്നിരുന്നു. ആറന്മുള എംഎൽഎയായ അബിൻ വർക്കിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക പിരിവായി സ്വരൂപിച്ച്  വാഹനം ഉടമയ്ക്ക് നൽകുകയും തുടർന്ന് പിഴ മുഴുവൻ അടച്ചു തീർക്കുകയും ചെയ്തിരുന്നു.

Also Read : മലയോരഹൈവേയിൽ കാർ പുഴയിൽ വീണു: അ‌ച്ഛൻ മരിച്ചു, അ‌മ്മ ഗുരുതരാവസ്ഥയിൽ; പോറൽപോലും ഏൽക്കാതെ മൂന്ന് വയസുകാരൻ

സംഭവം ഏറെ വിവാദമായി തുടർന്ന് സാഹചര്യത്തിലാണ് പെഴത്തി ഉദ്യോഗത്തിനെതിരെ ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ നടപടി വന്നിരിക്കുന്നത്. എന്നാൽ നടപടിയെടുത്ത സംഭവവും ഇപ്പോൾ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. തന്റെ കൃത്യനിർവഹണം  പിഴവില്ലാതെ നടത്തിയ ഉദ്യോഗത്തിനെതിരെ നടപടി എടുത്തത് വിരോധാഭാസം എന്നാണ് ചിലർ വിമർശനം ഉന്നയിക്കുന്നത്. പരിശോധന നടക്കുമ്പോൾ ഈ വാഹനം ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ചതാണെന്ന് മനസ്സിലാകുന്ന വിധത്തിൽ  അടയാളങ്ങളും ബോർഡുകളോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല.  പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ന്യായീകരിക്കാവുന്ന കാര്യവുമല്ല.  സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ  കടുത്ത അമർഷം ഉണ്ട് എന്നാണ് വിവരം.

പ്രതിസന്ധിഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി സന്നദ്ധതയോടെ ഇറങ്ങിയ  വ്യക്തിയോട് മാനസിക പരിഗണനയോടെ പെരുമാറിയില്ലെന്ന് കാരണത്താലാണ് വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത് എന്നാണ് വിവരം. സംസ്ഥാനത്ത് വിവിധ വർഷങ്ങളിലായി ഉണ്ടായ പ്രളയത്തിലും പ്രളയ സമാനമായ സാഹചര്യങ്ങളിലും  മോഡിഫിക്കേഷൻ നടത്തിയ ഓഫ് റോഡ് വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങുന്നത് പതിവ് കാര്യമാണ്.  ഇത്തവണയും സമാന സാഹചര്യമാണ് ഉണ്ടായത്.

English Summary

A Motor Vehicle Department official has been suspended for imposing a fine on a vehicle involved in flood relief operations in Pathanamthitta. The Transport Department took action against Laiju, an official with the Adoor Motor Vehicle Department squad. The official had intercepted and fined the vehicle which was being used for rescue operations in a flood-affected area during a routine vehicle inspection on the Adoor bypass.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല, ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനം: മുഖ്യമന്ത്രി
എന്റെ വയസ് 37 ആണ്, തന്ത​വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല, യാത്ര വിവാദമാക്കേണ്ട: മന്ത്രി ജനീഷ്
Kerala Rain Alert: ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും; മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result Today: ഭാഗ്യനക്ഷത്രം ഉദിച്ചത് നിങ്ങളുടെ വീട്ടിലോ? ഇന്നത്തെ ‘ഭാഗ്യതാര’ ലോട്ടറി ഫലം പരിശോധിക്കാം
Onam Bumper 2026: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ
Kerala Rain Travel Ban: കനത്ത മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ടാപ്പിലെ അഴുക്ക് മാറ്റാൻ നാരങ്ങ മതി! ഈ ട്രിക്ക് പരീക്ഷിച്ചോളൂ
വൈറ്റമിന്‍ സി കിട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു