AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navakerala Survey: നവകേരള സർവേ നിലയ്ക്കില്ല? ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

Navakerala Survey Legal Controversy: ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർവേ റദ്ദാക്കിയത്. സർവേയ്ക്കായി 20 കോടി രൂപ അനുവദിച്ചത് കൃത്യമായ ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെയാണെന്നും സർവേ റദ്ദാക്കികൊണ്ട് കോടതി നിരീക്ഷിച്ചു.

Navakerala Survey: നവകേരള സർവേ നിലയ്ക്കില്ല? ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ
Pinarayi VijayanImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Feb 2026 | 09:04 PM

തിരുവനന്തപുരം: നവകേരള സർവേയുമായി ബന്ധപ്പെട്ട നിയമപോരാട്ടം പുതിയ തലത്തിലേക്ക്. സർവേ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. വിധി വന്ന് വെറും 24 മണിക്കൂറിനുള്ളിലാണ് സംസ്ഥാന സർക്കാരിൻ്റെ നീക്കം. സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്ന വാദമാണ് അപ്പീലിലൂടെ സർക്കാർ ഉയർത്തുന്നത്.

ജനങ്ങളിൽ നിന്ന് അഭിപ്രായശേഖരണം നടത്തുന്നത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണ്. ഇതിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടോ എന്ന ചോദ്യമാണ് അപ്പീലിൽ പ്രധാനമായും സർക്കാർ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും വസ്തുതകൾ കൃത്യമായി പരിശോധിക്കാതെയാണ് സർവേ തടഞ്ഞതെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു.

ALSO READ: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടുന്നു, പുതിയ സമയക്രമം

സർവേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർവേ റദ്ദാക്കിയത്. സർവേയ്ക്കായി 20 കോടി രൂപ അനുവദിച്ചത് കൃത്യമായ ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെയാണെന്നും സർവേ റദ്ദാക്കികൊണ്ട് കോടതി നിരീക്ഷിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ വാദം. സർവേ നടത്താനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ കൈക്കൊള്ളുന്നത് 2025 ഒക്ടോബർ എട്ടിനാണ്. ദുരന്ത നിവാരണത്തിനായി 2020-ൽ തുടങ്ങിയ പോർട്ടൽ ഈ സർവേയ്ക്കായി ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.