Kerala Government Brandy: സർക്കാർ ബ്രാൻഡിയുടെ പേര് മാറി… ജവാനു ശേഷമെത്തുന്ന പുതിയ മദ്യത്തിന്റെ വിലയും മറ്റുവിവരങ്ങളും ഇതാ

Kerala Government Owned Brandy name changed : മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച ബെവ്കോയുടെ നടപടി വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചിരുന്നു.

Kerala Government Brandy: സർക്കാർ ബ്രാൻഡിയുടെ പേര് മാറി... ജവാനു ശേഷമെത്തുന്ന പുതിയ മദ്യത്തിന്റെ വിലയും മറ്റുവിവരങ്ങളും ഇതാ

പ്രതീകാത്മക ചിത്രം

Published: 

21 Feb 2026 | 11:54 AM

പാലക്കാട്: ഏറെ നാളത്തെ ആകാംക്ഷകൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് പ്രഖ്യാപിച്ചു. മിന്നൽ മാജിക് എന്നാണ് പുതിയ മദ്യത്തിന് പേരിട്ടിരിക്കുന്നത്. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് ഈ ബ്രാൻഡി പുറത്തിറങ്ങുന്നത്.

ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളിലായാണ് മദ്യം പുറത്തിറങ്ങുന്നത്. 400 രൂപയാണ് അര ലിറ്ററിന്റെ വില. ഒരു മാസത്തിനുള്ളിൽ കേരളത്തിലെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി മിന്നൽ മാജിക് ഉപഭോക്താക്കളിലേക്ക് എത്തും. പിന്നീട് ഒരു ലിറ്റർ കുപ്പികളിലും ഉത്പാദനം ആരംഭിക്കാനാണ് തീരുമാനം. 13,500 കെയ്‌സ് മദ്യം ഓരോ ദിവസവും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉത്പാദനത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. നിലവിൽ മലമ്പുഴ ശുദ്ധജല പ്ലാന്റിൽ നിന്നും പിന്നീട് മഴവെള്ള സംഭരണികളിൽ നിന്നും വെള്ളം കണ്ടെത്തും.

ടെൻഡർ വഴി തിരഞ്ഞെടുത്ത രാജസ്ഥാനിലെ കമ്പനിയിൽ നിന്നാണ് നിലവിൽ സ്പിരിറ്റ് എത്തിക്കുന്നത്. മലബാർ ഡിസ്റ്റിലറിയിൽ നിന്ന് സംസ്ഥാനത്തെ 26 വെയർഹൗസുകളിലേക്ക് മദ്യം നേരിട്ട് എത്തിക്കും. മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച ബെവ്കോയുടെ നടപടി വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചിരുന്നു.

മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഹൈക്കോടതി ഇതിനെതിരെ വിമർശനം ഉന്നയിക്കുകയും പരസ്യം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. മലബാർ മിസ്റ്ററി എന്ന പേര് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അന്തിമമായി മിന്നൽ മാജിക് എന്ന പേര് ഉറപ്പിക്കുകയായിരുന്നു. എക്സൈസ് മന്ത്രി എം.പി. രാജേഷ് പാലക്കാട് നടക്കുന്ന ചടങ്ങിൽ ബ്രാൻഡിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Follow Us
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി