Private buses Permit: ഇനി പ്രൈവറ്റ് ബസുകൾക്ക് മത്സരിച്ച് ഓടാൻ കഴിയില്ല… പണിപാളും, നിയന്ത്രണങ്ങൾ ഇങ്ങനെ

Kerala Govt to Crack Down on Private Bus Racing: കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

Private buses Permit: ഇനി പ്രൈവറ്റ് ബസുകൾക്ക് മത്സരിച്ച് ഓടാൻ കഴിയില്ല... പണിപാളും, നിയന്ത്രണങ്ങൾ ഇങ്ങനെ

Private Bus Law Violation

Published: 

06 Mar 2026 | 03:20 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗതാഗത വകുപ്പ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ കർശന നിർദേശം നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാകുമെന്ന് വകുപ്പ് വ്യക്തമാക്കി.

പ്രധാന നടപടികൾ ഒറ്റനോട്ടത്തിൽ

 

അമിതവേഗതയോ അശ്രദ്ധമായ ഡ്രൈവിങ്ങോ ആവർത്തിച്ചാൽ വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കും. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യും. ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പരിശോധനാ വേളയിൽ ഇത് ഹാജരാക്കണം.

ബസുകളിലെ കാമറ, ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. സ്പീഡ് ഗവർണർ അഴിച്ചുമാറ്റുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.

 

പരിശോധന ശക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ്

 

മത്സരയോട്ടം തടയാൻ പ്രത്യേക പരിശോധനകൾ നടത്താൻ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. നേരത്തെ വിഭാവനം ചെയ്ത ജിയോ ഫെൻസിങ് സംവിധാനം നടപ്പിലാക്കാൻ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പും എക്സൈസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാത്ത അഞ്ച് ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. നിരവധി ബസുകളിൽ നിന്ന് നിരോധിത എയർ ഹോണുകൾ പിടിച്ചെടുത്തു. ലഹരി ഉപയോഗം കണ്ടെത്താനായി ഡ്രൈവർമാരെയും യാത്രക്കാരെയും പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസ് തീരുമാനം.

Follow Us
Related Stories
Kerala Palliative Care Model: കേരളത്തിന്റെ പാലിയേറ്റീവ് കെയർ മാതൃക ഏറ്റെടുത്ത് കർണാടക; അഭിമാനകരമെന്ന് മന്ത്രി വീണ ജോർജ്
Thiruvananthapuram Water Crisis : ഇത് തുടർക്കഥയാണോ? തിരുവനന്തപുരം നഗരത്തിൽ ഈ ദിവസങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങും
Vattiyoorkavu Constituency Election 2026: വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി
Kerala Rain Alert: ചൂട് കണ്ട് പേടിക്കേണ്ട… നാളെ മഴ ഉറപ്പ്, മുന്നറിയിപ്പ് ഈ ജില്ലകൾക്ക്
Kerala Lottery Result: അമ്പത് പോയാലെന്താ, കിട്ടുന്നത് ഒരു കോടി അല്ലേ… സുവർണകേരളം ലോട്ടറി ഫലം പുറത്ത്
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം
ബദാം കൊളസ്ട്രോൾ കൂട്ടുമോ? എത്രയെണ്ണം കഴിക്കാം
ഇവർ ചക്ക കഴിച്ചാൽ ശ്വാസം പോലും നിലയ്ക്കും;  അത്രയ്ക്ക് അപകടം
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി