Wayanad Rehabilitation CMDRF: സംഭാവന തന്നവർക്ക് വാട്സാപ്പ് സന്ദേശം അയക്കണം, സർക്കാർ ഹൈക്കോടതിയിൽ

Kerala Govt WhatsApp message to employees: വയനാട് പുനരധിവാസത്തിൽ പങ്കാളികളായവർക്ക് നന്ദി പറയുന്നതിനായി പുതിയ സന്ദേശം അയക്കാൻ അനുമതി നൽകുന്ന കാര്യം കോടതി പരിഗണനയിലെടുത്തു.

Wayanad Rehabilitation CMDRF: സംഭാവന തന്നവർക്ക് വാട്സാപ്പ് സന്ദേശം അയക്കണം, സർക്കാർ ഹൈക്കോടതിയിൽ

Wayanad Rehabilitation Cmdrf

Published: 

03 Mar 2026 | 09:25 PM

കൊച്ചി: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ജീവനക്കാർക്ക് നന്ദി അറിയിക്കാൻ വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വയനാട്ടിലെ വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് ഈ സന്ദേശമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാർ ജീവനക്കാർക്ക് മുൻപ് വാട്സ്ആപ് സന്ദേശം അയച്ചതിനെതിരെ വന്ന ഹർജി പരിഗണിക്കവെ, ഇത്തരം സന്ദേശങ്ങളിൽ എവിടെയാണ് സ്വകാര്യതാ ലംഘനമെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഡിഎ (DA) അനുവദിച്ചതും സർക്കാരിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളും ജീവനക്കാരെ അറിയിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്ന് കോടതി ആരാഞ്ഞു.

ഏത് നിയമപ്രകാരമാണ് ഇത് നിയമവിരുദ്ധമാകുന്നതെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയെ വെറുമൊരു രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ല. ഭരണഘടനാപരമായ ചുമതലകൾ കൂടി അദ്ദേഹത്തിനുണ്ട്. സന്ദേശങ്ങളിൽ രാഷ്ട്രീയപരമായി ഒന്നുമില്ലെന്നും കേവലം സർവീസ് കാര്യങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

 

പുതിയ സന്ദേശത്തിന് അനുമതി

 

വയനാട് പുനരധിവാസത്തിൽ പങ്കാളികളായവർക്ക് നന്ദി പറയുന്നതിനായി പുതിയ സന്ദേശം അയക്കാൻ അനുമതി നൽകുന്ന കാര്യം കോടതി പരിഗണനയിലെടുത്തു. സ്പാർക്ക് (SPARK) പോർട്ടലിലെ ഫോൺ നമ്പറുകൾ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, സർവീസ് സംബന്ധമായ കാര്യങ്ങൾ ജീവനക്കാരെ അറിയിക്കുന്നതിൽ തടസ്സമില്ലെന്ന സൂചനയാണ് കോടതി നൽകിയിരിക്കുന്നത്.

Follow Us
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്