AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘ഓണ പരിപാടികളിൽ ഇനിയങ്ങനെ ഓസിന് പാട്ടിടേണ്ട’; ‘കോപ്പി റൈറ്റ്’ വില്ലനാകുമോ?

Music at Public Onam Events? Get a License First or Face Action Under Copyright Act: 1957-ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് കാണിച്ച് കോർപ്പറേറ്റ് കമ്പനികൾക്കും സംഘടനകൾക്കും മ്യൂസിക് ലൈസൻസിങ് കമ്പനിയായ നോവെക്സ് കമ്മ്യൂണിക്കേഷൻസ് മുന്നറിയിപ്പ് നൽകി. ലൈസൻസിങ് ഏജൻസി അയച്ച ഇമെയിൽ പ്രകാരം, ഓണാഘോഷ പരിപാടികളിൽ പകർപ്പവകാശമുള്ള മ്യൂസിക് ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട കോപ്പി റൈറ്റ് ഉടമകളിൽ നിന്നോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളിൽ നിന്നോ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

‘ഓണ പരിപാടികളിൽ ഇനിയങ്ങനെ ഓസിന് പാട്ടിടേണ്ട’; ‘കോപ്പി റൈറ്റ്’ വില്ലനാകുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Aug 2026 | 03:35 PM

തിരുവനന്തപുരം: ഓണം എത്താറായി എന്ന് ഇപ്പോൾ മലയാളികൾ അറിയുന്നത് സത്യം പറഞ്ഞാൽ നമ്മുടെ സ്ഥിരം ഓണപ്പാട്ടുകളും ബി.ജി.എമ്മുകളും സാമൂഹ്യ മാധ്യമങ്ങളിലും ടെലിവിഷനുകളിലും ഉൾപ്പടെ നിറയുന്നതൊടെയാണ്. പിന്നീട് തെരുവുകൾ തോറും ഒണപരിപാടികളിൽ ഈ പാട്ടുകൾ കേൾക്കാം. എന്നാൽ ഇക്കുറി ആ പതിവ് തെറ്റിയേക്കും. പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കുന്നതിൽ ചില കടുത്ത നിയന്ത്രണങ്ങൾ വരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ലൈസൻസോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ഓണാഘോഷങ്ങളിൽ പകർപ്പവകാശമുള്ള പാട്ടുകൾ വെച്ചാൽ ഓരുപക്ഷേ നിങ്ങൾ കുടുങ്ങിയേക്കാം.

1957-ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് കാണിച്ച് കോർപ്പറേറ്റ് കമ്പനികൾക്കും സംഘടനകൾക്കും മ്യൂസിക് ലൈസൻസിങ് കമ്പനിയായ നോവെക്സ് കമ്മ്യൂണിക്കേഷൻസ് മുന്നറിയിപ്പ് നൽകി. ലൈസൻസിങ് ഏജൻസി അയച്ച ഇമെയിൽ പ്രകാരം, ഓണാഘോഷ പരിപാടികളിൽ പകർപ്പവകാശമുള്ള മ്യൂസിക് ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട കോപ്പി റൈറ്റ് ഉടമകളിൽ നിന്നോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളിൽ നിന്നോ മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

Also Read: Messi Money Fraud Case: മെസ്സിയുടെ പേരിൽ നടന്നത് വമ്പൻ പണം തട്ടിപ്പ്! മുൻ കായിക മന്ത്രിയും ഒത്താശ? തുടരന്വേഷണത്തിന് സർക്കാർ

സരിഗമ, യാഷ് രാജ് ഫിലിംസ്, സീ മ്യൂസിക് തുടങ്ങി നിരവധി പ്രമുഖ ലേബലുകളുടെ സംഗീതത്തിന് ലൈസൻസ് നൽകാൻ അവകാശമുള്ള കമ്പനിയാണ് നോവെക്സ് കമ്മ്യൂണിക്കേഷൻസ്. ഓണാഘോഷം മാത്രമല്ല. പുതുവത്സരാഘോഷങ്ങൾ, ദീപാവലി, ഹോളി തുടങ്ങി എല്ലാ ആഘോഷങ്ങളിലും എൻ,ഒ.സി വാങ്ങി മാത്രമേ പകർപ്പവകാശമുള്ള സംഗീതം ഉപയോഗിക്കാനാകു. മുന്നറിയിപ്പ് മറികടന്ന് കോപ്പി റൈറ്റുള്ള സംഗീതം പൊതുപരിപാടികളിൽ ഉപയോഗിച്ചാൽ കമ്പനിക്ക് നിയമപരമായി നീങ്ങാനാകും എന്ന് കമ്പനി പ്രതിനിധി അറിയിച്ചു.

നിശ്ചിത ഫീസ് ഇടാക്കിയാണ് പരിപാടികളിൽ സംഗീതം ഉപയോഗിക്കുന്നതിനായി അനുമതി നൽകുക. പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഈ ഫീസ് നിശ്ചയിക്കുക. അനുമതി വാങ്ങാതെ സംഗീതം ഉപയോഗിച്ചാൽ കർശന നടപടിയെടുക്കും. കോർപ്പറേറ്റുകൾക്കും സംഘടനകൾക്കും ഇതു സംബന്ധിച്ച മെയിൽ കമ്പനി ഇതിനോടകം അയച്ചു കഴിഞ്ഞു. ഹോട്ടലുകൾ റെസ്റ്റോറൻ്റുകൾ എന്നിവ നടത്തുന്ന പരിപാടികൾ, ഡി.ജെ പാർട്ടികൾ, വിവാഹം ഉൾപ്പെടെയുള്ള മറ്റു സ്വകാര്യ ചടങ്ങുകൾ എന്നിവക്കും പകർപ്പവകാശമുള്ള പാട്ടുകൾ ഉപയോഗിക്കണമെങ്കിൽ ഈവിധം തന്നെ മുൻകൂറായി ലൈസൻസ് എടുക്കേണ്ടതുണ്ട്.

English Summary

Novex Communications has warned corporates and event organizers in Kerala to obtain a mandatory Public Performance License or NOC before playing copyrighted music during Onam celebrations. Unauthorized use of songs from labels like Saregama and Zee Music in public spaces violates the Copyright Act and will attract legal action.

Follow Us