Kerala Legislative Assembly Session 2026: ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട്, മൂന്ന് ദിവസം ആർത്തവ അവധി; നയപ്രഖ്യാപനം നടത്തി ഗവർണർ

Highlights of Governor Rajendra Arlekar's Speech : ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസം, കാർഷികം, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി എല്ലാ മേഖകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഏഴുപത് മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചത്.

Kerala Legislative Assembly Session 2026: ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട്, മൂന്ന് ദിവസം ആർത്തവ അവധി; നയപ്രഖ്യാപനം നടത്തി ഗവർണർ

Rajendra Arlekar, VD Satheesan

Updated On: 

29 May 2026 | 12:39 PM

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. ഗവർണർ ആർ.വി ആർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളാണ് നയപ്രഖ്യാരനത്തിലുള്ളത്. ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസം, കാർഷികം, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി എല്ലാ മേഖകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഏഴുപത് മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചത്.

യു.ഡി.എഫ് സർക്കാരിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. അതിൻപ്രകാരം, ബസുകളിൽ സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

ആരോഗ്യ ഇൻഷുറൻസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൌജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാൻസർ ചികിത്സയും ഉൾപ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി എങ്ങനെ, എന്ന് മുതൽ നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുകയാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്നുള്ളത് തുടർന്നുള്ള ദിവസങ്ങളിലെ വ്യക്തമാകൂ.

ALSO READ: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച; അടിയന്തര യോ​ഗം ഇന്ന്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ത്രീസൗഹൃദം

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ സർക്കാർ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് മാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ ഉറപ്പാക്കുന്നതാണ്.

തൊഴിലിടങ്ങളിൽ പ്രസവാവധി

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നും, ജോലിസ്ഥലങ്ങളിൽ തുല്യവേതനം നടപ്പിലാക്കുമെന്നും സർക്കാർ. 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കും. ഇന്ത്യയിലെ ആദ്യത്തെ ‘അനാഥരഹിത സംസ്ഥാനമാക്കി’ മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഷൻ മോഡ് ദത്തെടുക്കൽ കാമ്പെയ്‌നുകളും പരിശീലനം ലഭിച്ച ഫോസ്റ്റർ കുടുംബങ്ങളുടെ ശൃംഖലയും രൂപീകരിക്കും.

English Summary:

First session of the 16th Legislative Assembly began with Governor R. V. Arlekar delivering the policy address. The address outlined various welfare and development initiatives of the state government and reaffirmed its commitment to moving forward with the Indira Guarantee schemes.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി