Kerala Local Body Election 2025 Phase 2 LIVE: രണ്ടാംഘട്ട വിധിയെഴുത്ത് ഇന്ന്; വടക്കന്‍ കേരളം പോളിങ് ബൂത്തിലേക്ക്
Thrissur to Kasaragod Voting Live Updates: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക.
LIVE NEWS & UPDATES
-
ഏതൊക്കെ രേഖകള്‍ കൈയില്‍ കരുതണം?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.
-
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരെ പുറത്താക്കി
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ് ജോൺ, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രിക്കായിരുന്നു ഇരുവരും മദ്യപിച്ച് എത്തിയത്.
-
ഇന്ന് അവധി
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി.
-
വോട്ടെടുപ്പ്
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി ആകെ 604 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
-
റീപോളിങ് ഇന്ന്
വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ആലപ്പുഴ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ് ഇന്ന് നടക്കും.
-
രണ്ടാം ഘട്ടത്തിൽ 7 ജില്ലകളിൽ
രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
-
ആദ്യഘട്ടം തെക്ക്
തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളമാണ് വിധിയെഴുതിയത്. ഇന്നത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം ഇന്ന്. വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക.
Published On - Dec 11,2025 5:57 AM