Kerala Weather Update: കുട, റെയിന്‍കോട്ട് എല്ലാം എടുത്തോ? വടക്കന്‍ കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ
Kerala Election Day Weather Update: വോട്ടര്‍മാരോടൊപ്പം മഴയുമെത്തിയാല്‍ പോളിങ് ശതമാനം കുറയുമെന്ന ആശങ്ക മൊത്തത്തിലുണ്ട്. നിങ്ങളും വോട്ട് ചെയ്യാന്‍ തയാറെടുത്തിരിക്കുകയല്ലേ? തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11 വ്യാഴാഴ്ചയിലെ കാലാവസ്ഥ പരിശോധിക്കാം.
കോഴിക്കോട്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 13 അറിയാം. വോട്ടര്‍മാരോടൊപ്പം മഴയുമെത്തിയാല്‍ പോളിങ് ശതമാനം കുറയുമെന്ന ആശങ്ക മൊത്തത്തിലുണ്ട്. നിങ്ങളും വോട്ട് ചെയ്യാന്‍ തയാറെടുത്തിരിക്കുകയല്ലേ? തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11 വ്യാഴാഴ്ചയിലെ കാലാവസ്ഥ പരിശോധിക്കാം.
ഇന്നത്തെ കാലാവസ്ഥ
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. അതിനാല്‍ തന്നെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഡിസംബര്‍ 11 വ്യാഴം- ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഡിസംബര്‍ 12 വെള്ളിയും ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ തന്നെയാണ് മഴയ്ക്ക് സാധ്യതയുള്ളത്.
ഡിസംബര്‍ 13,14 തീയതികളില്‍ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം
ഡിസംബര്‍ 11 വ്യാഴം മുതല്‍ ഡിസംബര്‍ 13 ശനി വരെ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.