Kerala Local Body Election 2025 Phase 2 LIVE: രണ്ടാംഘട്ടത്തില്‍ ഏഴ് ജില്ലകളിലും മികച്ച പോളിങ്, വോട്ടെടുപ്പ് സമയം അവസാനിച്ചു
Thrissur to Kasaragod Voting Live Updates: ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലും.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടം മികച്ച പോളിങ്ങോടെ പൂർത്തിയായി. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ആകെ പോളിങ് 75.85 ശതമാനം രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന എല്ലാ ജില്ലകളിലും പോളിങ് 70 ശതമാനം കടന്നത് ശ്രദ്ധേയമായി.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തൃശ്ശൂർ ജില്ലയിലും. നൂറിലേറെ ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തകരാർ സംഭവിച്ചെങ്കിലും, ഇവയെല്ലാം പെട്ടെന്ന് പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചു. വോട്ടെടുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലുള്ള അക്രമസംഭവങ്ങളൊന്നും കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
LIVE NEWS & UPDATES
-
വോട്ടെടുപ്പ് പൂർത്തിയായി; പോളിങ് ശതമാനം 74.52%
സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, ആകെ പോളിങ് ശതമാനം 74.52 ആയി രേഖപ്പെടുത്തി. വൈകുന്നേരം 6.15-നുള്ള കണക്കുകളാണിത്.
ജില്ലാ തിരിച്ചുള്ള പോളിങ് ശതമാനം ഇങ്ങനെ
തൃശൂർ: 71.88%
പാലക്കാട്: 75.6%
മലപ്പുറം: 76.85%
കോഴിക്കോട്: 76.47%
വയനാട്: 77.34%
കണ്ണൂർ: 75.73%
കാസർക്കോട്: 74.03
-
നാല് ജില്ലകളില്‍ 70 ശതമാനം കടന്നു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം 69 ശതമാനം കടന്നു. നാലര വരെയുള്ള കണക്കനുസരിച്ച് 69.76 ശതമാനമാണ് ആകെ പോളിങ് രേഖപ്പെടുത്തിയത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ പോളിങ് 70 ശതമാനം കടന്നു.
-
-
കോഴിക്കോട് എൽഡിഎഫ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി യുഡിഎഫ് പരാതി
കോഴിക്കോട് കോർപ്പറേഷൻ അഞ്ചാം വാർഡിലെ എരഞ്ഞിക്കൽ പിവിഎസ് ഹയർസെക്കൻഡറി സ്കൂളിൽ കള്ളവോട്ട് ചെയ്യാൻ എൽഡിഎഫ് പ്രവർത്തകൻ ശ്രമിച്ചതായി യുഡിഎഫ് പരാതി. കുരുവട്ടൂർ പഞ്ചായത്തിൽ രാവിലെ വോട്ട് ചെയ്ത വ്യക്തിയാണ് ഇവിടെ വീണ്ടും വോട്ട് ചെയ്യാൻ എത്തിയത് എന്നാണ് ആരോപണം.
യുഡിഎഫ് പ്രവർത്തകർ ഇത് തിരിച്ചറിഞ്ഞ് ബഹളമുണ്ടാക്കിയതോടെ, ഇരട്ട വോട്ട് ശ്രമം ആണെന്ന സംശയത്തെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇയാളെ പുറത്താക്കി.
-
വയനാട് ജില്ലയിൽ 51.92% പോളിങ് രേഖപ്പെടുത്തി
വയനാട് ജില്ലയിൽ ഉച്ചയ്ക്ക് 1.30 ഓടെ പോളിങ് 51.92 ശതമാനമായി രേഖപ്പെടുത്തി. ജില്ലയിലെ 6,47,378 വോട്ടർമാരിൽ 3,36,090 പേരാണ് ഇതുവരെ വോട്ട് ചെയ്തത്.
-
കുഴഞ്ഞുവീണു
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു, ചെത്തല്ലൂര്‍ തെക്കുംമുറി വുമണ്‍ വെല്‍ഫയര്‍ സെന്റര്‍ ബൂത്തിലാണ് സംഭവം.
-
പോളിങ് 50 ശതമാനം കടന്നു
തൃശൂര്‍-49.44 %
മലപ്പുറം- 52.62 %
വയനാട്- 50.46%
കാസര്‍കോട്-49.52%
പാലക്കാട്-51.46 %
കോഴിക്കോട്-51.13 %
കണ്ണൂര്‍-49.23%
-
പയ്യന്നൂരിലും വോട്ടെടുപ്പ് നിര്‍ത്തി
പയ്യന്നൂര്‍ നഗരസഭ 17ാം വാര്‍ഡില്‍ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കാരണം.
-
ചെന്ത്രാപ്പിന്നിയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു
ചെന്ത്രാപ്പിന്നി ചാലക്കാലയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്തുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ചാമക്കാല ഗവണ്‍മെന്റ് മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് നിര്‍ത്തിയത്.
-
പോളിങ് ഇതുവരെ
തൃശൂര്‍-39.58 %
മലപ്പുറം- 42. 02 %
വയനാട്- 39.99%
കാസര്‍കോട്-38.94%
പാലക്കാട്-40.87 %
കോഴിക്കോട്-40.24 %
കണ്ണൂര്‍-38.73%
-
മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
#WATCH | Thiruvananthapuram, Kerala: On Kerala CM Pinarayi Vijayan’s statement, Congress Leader Ramesh Chennithala says, "… The Chief Minister of Kerala is resorting to double standards in everything. A woman's petition was held back by the CM and not allowed to move forward.… pic.twitter.com/KLqZQM1ilt
— ANI (@ANI) December 11, 2025
-
സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റശ്രമം
കാസര്‍കോട് നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിത സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റശ്രമം, പോലീസിന് പരാതി നല്‍കി.
-
വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
വോട്ട് ചെയ്യാൻ എത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. മോറാഴ സൗത്ത് എൽ പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു. ലോട്ടറി വിൽപ്പന നടത്തുന്ന സുധീഷ് കുമാർ (48) ആണ് മരിച്ചത് . മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
-
സിപിഎം പാര്‍ട്ടി ഓഫീസ് പൂട്ടി
കൊടിയത്തൂര്‍ പന്നിക്കോട് പോളിങ് സ്‌റ്റേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന സിപിഎം പാര്‍ട്ടി ഓഫീസ് പൂട്ടി. സ്ലിപ്പുകള്‍ ഇവിടെ നിന്നും എഴുതി നല്‍കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി.
-
വോട്ട് കാഴ്ചകള്‍
#WATCH | Malappuram, Kerala: On local body polls in the district, National General Secretary, Indian Union Muslim League, PK Kunhalikutty says, "We have very good hope that this time there will be UDF in Kerala. In these local body elections, UDF is going to win. Compared to the… pic.twitter.com/SAXU4YAgPR
— ANI (@ANI) December 11, 2025
-
ഇടതുപക്ഷ തരംഗം
ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ തരംഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ തുടരുമെന്നും അദ്ദേഹം.
-
തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ട്
തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും ജനം വിലയിരുത്തട്ടെയെന്നും കെ രാജൻ പറഞ്ഞു.
-
മുഖ്യമന്ത്രിയ്‌ക്കെതിരെ രമേശ് ചെന്നിത്തല
സിപിഎം മുന്‍ എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതി മുഖ്യമന്ത്രി പൂഴ്ത്തിവെച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം.
-
പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം
തൃശൂർ വലക്കാവ് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 8 പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
മലപ്പുറത്തെ വോട്ടിങ് ദൃശ്യം
#WATCH | Kerala: Visuals from a polling booth in Malappuram's Municipality Ward 37, where people cast their votes for the Kerala local body elections. pic.twitter.com/XqGTKL2lvM
— ANI (@ANI) December 11, 2025
-
പോളിങ് ഇതുവരെ
തൃശൂര്‍-7.5 % മലപ്പുറം- 9.2 % വയനാട്-5.6 % കാസര്‍കോട്-6.9 % പാലക്കാട്-8.1 % കോഴിക്കോട്-8.8 % കണ്ണൂര്‍-7.8%
-
നീണ്ട നിര
രാവിലെ തന്നെ പലയിടത്തും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
-
മുഖ്യമന്ത്രി വോട്ട് ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ധര്‍മ്മടത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
#WATCH | Kerala: Chief Minister Pinarayi Vijayan casts his vote for the Kerala local body elections at a polling booth in Kannur’s Cherikkal Junior Basic School. pic.twitter.com/uRHqVnjUXB
— ANI (@ANI) December 11, 2025
-
ഏതൊക്കെ രേഖകള്‍ കൈയില്‍ കരുതണം?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.
-
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരെ പുറത്താക്കി
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരെ പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്താക്കി. കാഞ്ഞങ്ങാട് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൂപ് ജോൺ, നിഷാദ് എന്നിവർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രിക്കായിരുന്നു ഇരുവരും മദ്യപിച്ച് എത്തിയത്.
-
ഇന്ന് അവധി
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി.
-
വോട്ടെടുപ്പ്
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി ആകെ 604 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
#WATCH | Kerala | Mock polls being conducted in Mallapuram to ensure the accuracy of the voting machines before polling begins for the local body election. pic.twitter.com/kPEnhXMi54
— ANI (@ANI) December 11, 2025
-
റീപോളിങ് ഇന്ന്
വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ആലപ്പുഴ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ് ഇന്ന് നടക്കും.
-
രണ്ടാം ഘട്ടത്തിൽ 7 ജില്ലകളിൽ
രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
-
ആദ്യഘട്ടം തെക്ക്
തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളമാണ് വിധിയെഴുതിയത്. ഇന്നത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.