Christmas New Year Bumper: 20 കോടി ആർക്ക്? ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം, റെക്കോർഡ് ടിക്കറ്റ് വിൽപ്പന
Christmas New Year Bumper BR 107 Result: റെക്കോർഡുകൾ തകർത്ത് ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.

Christmas Bumper
മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ (BR-107) നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ശനിയാഴ്ച (ജനുവരി 24) ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുള്ള ബമ്പറാണ് ഇത്. നാനൂറ് രൂപയാണ് ടിക്കറ്റ് വില.
മൊത്തം 93.22 കോടി രൂപയാണ് ബമ്പറിലൂടെ സമ്മാനമായി വിതരണം ചെയ്യുന്നത്. വൈകുന്നേരം ഏകദേശം 4 മണിയോടെ www.keralalottery.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്:
അതേസമയം റെക്കോർഡുകൾ തകർത്ത് ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. കഴിഞ്ഞ വർഷം XD 387132 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
ക്രിസ്മസ് ന്യൂഇയർ ബമ്പർ സമ്മാനഘടന
ഒന്നാം സമ്മാനം: ₹20 കോടി – 1 വിജയി (എല്ലാ പരമ്പരകൾക്കും പൊതുവായത്)
രണ്ടാം സമ്മാനം: ₹1 കോടി – 20 വിജയികൾ (എല്ലാ പരമ്പരകൾക്കും പൊതുവായത്)
മൂന്നാം സമ്മാനം: ₹10 ലക്ഷം – 20 വിജയികൾ (ഓരോ പരമ്പരയിലും രണ്ട് സമ്മാനങ്ങൾ)
നാലാം സമ്മാനം: ₹3 ലക്ഷം – 20 വിജയികൾ (ഓരോ പരമ്പരയിലും രണ്ട് സമ്മാനങ്ങൾ)
അഞ്ചാം സമ്മാനം: ₹2 ലക്ഷം – 20 വിജയികൾ (ഓരോ പരമ്പരയിലും രണ്ട് സമ്മാനങ്ങൾ)
ആറാം സമ്മാനം: ₹5,000 – അവസാന നാല് അക്കങ്ങൾ 25 തവണ നറുക്കെടുക്കും, പരമാവധി 22,500 വിജയികൾ.
ഏഴാം സമ്മാനം: ₹2,000 – അവസാന നാല് അക്കങ്ങൾ 54 തവണ നറുക്കെടുക്കും, പരമാവധി 48,600 വിജയികൾ.
എട്ടാം സമ്മാനം: ₹1,000 – അവസാന നാല് അക്കങ്ങൾ 90 തവണ നറുക്കെടുക്കും, പരമാവധി 81,000 വിജയികൾ.
9-ാം സമ്മാനം: ₹500 – അവസാന നാല് അക്കങ്ങൾ 252 തവണ നറുക്കെടുക്കും, പരമാവധി 2,26,800 വിജയികൾ.