AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തില്‍ സര്‍ക്കാര്‍ ചതിച്ചോ? ടിക്കറ്റ് നിരക്കുയര്‍ത്താതെ വമ്പന്‍ പ്ലാന്‍

Kerala Lottery Onam Thiruvonam Bumper BR 111 2026: Third Prize Cut Big From 2025: ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് 30 കോടിയിലേക്ക് ഉയര്‍ത്തിയതോടെ ടിക്കറ്റ് എടുക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവ് സംഭവിക്കുന്നുണ്ട്. അഞ്ച് ബമ്പര്‍ ലോട്ടറികളാണ് കേരളത്തിനുള്ളത് ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണവ. ഇതില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്നത് ഓണം ബമ്പറാണ്.

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തില്‍ സര്‍ക്കാര്‍ ചതിച്ചോ? ടിക്കറ്റ് നിരക്കുയര്‍ത്താതെ വമ്പന്‍ പ്ലാന്‍
ഓണം ബമ്പര്‍Image Credit source: Facebook
Shiji M K
Shiji M K | Published: 06 Aug 2026 | 11:01 AM

കേരളത്തിന്റെ പ്രമുഖ ലോട്ടറിയാണ് ഓണം ബമ്പര്‍ ഇത്തവണ വില്‍പനയ്‌ക്കെത്തിയത് വമ്പന്‍ സമ്മാനത്തുകയുമായാണ്. ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് 30 കോടിയിലേക്ക് ഉയര്‍ത്തിയതോടെ ടിക്കറ്റ് എടുക്കുന്നവരുടെയും എണ്ണത്തില്‍ വര്‍ധനവ് സംഭവിക്കുന്നുണ്ട്. അഞ്ച് ബമ്പര്‍ ലോട്ടറികളാണ് കേരളത്തിനുള്ളത് ഓണം ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണവ. ഇതില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്നത് ഓണം ബമ്പറാണ്.

ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  • നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  • ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  • ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  • എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

2025 നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാനഘടനയില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം 30 കോടിയാക്കി ഉയര്‍ത്തിയതാണ് അതില്‍ ശ്രദ്ധേയം. എന്നാല്‍ ഒന്നാം സമ്മാനം ഉയര്‍ത്തിയപ്പോള്‍ മൂന്നാം സമ്മാനം സംസ്ഥാന ലോട്ടറി വകുപ്പ് കുറച്ചു. ഇത് ഒട്ടനവധി ആളുകളെയാണ് സാരമായി ബാധിക്കുക. ഒന്നാം സമ്മാനം ഒരാള്‍ക്ക് മാത്രം ലഭിക്കുമ്പോള്‍ മൂന്നാം സമ്മാനം 20 പേര്‍ക്കാണ് ലഭിക്കുക.

Also Read: Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…

2025 ലെ ഓണം ബമ്പര്‍ സമ്മാന ഘടന

  • ഒന്നാം സമ്മാനം- 25 കോടി രൂപ
  • സമാശ്വാസ സമ്മാനം- 9 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം
  • രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  • മൂന്നാം സമ്മാനം- 50 ലക്ഷം വീതം 20 പേര്‍ക്ക്
  • നാലാം സമ്മാനം- 5 ലക്ഷം രൂപ നീതം 10 പേര്‍ക്ക്
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
  • ആറാം സമ്മാനം- 5,000 രൂപ
  • ഏഴാം സമ്മാനം- 2,000 രൂപ
  • എട്ടാം സമ്മാനം- 1,000 രൂപ
  • ഒന്‍പതാം സമ്മാനം- 500 രൂപ

2025ല്‍ 50 ലക്ഷം രൂപ സമ്മാനമുണ്ടായിരുന്ന സ്ഥാനത്ത് 2026ല്‍ വെറും 25 ലക്ഷം രൂപയാണ് ഭാഗ്യശാലികളിലേക്ക് എത്തുക. 25 ലക്ഷം രൂപ ലോട്ടറി വകുപ്പ് കുറച്ചിരിക്കുകയാണ്. ഇത് ലോട്ടറി ടിക്കറ്റെടുക്കുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്നു. 25 ലക്ഷം രൂപ മൂന്നാം സമ്മാനത്തില്‍ നിന്ന് കുറച്ച് ഒന്നാം സമ്മാനത്തിലേക്ക് ചേര്‍ക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സമ്മാനത്തുകയില്‍ മാറ്റം വരുത്തിയെങ്കിലും ടിക്കറ്റ് വിലയില്‍ ഇത്തവണ മാറ്റമില്ല, സമ്മാനത്തുകയില്‍ ഇത്തരമൊരു ക്രമീകരണം വരുത്തിയതിനാലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താതിരുന്നത്.

English Summary

The third prize of the Kerala Lottery Onam Thiruvonam Bumper BR 111 2026 has been reduced compared with the 2025 edition. The significant difference has caught the attention of lottery buyers. Check the third-prize amounts for both years and understand what has changed.

Follow Us